India

രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിൽ; പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരും; വായ്‌പ്പാ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്

ദില്ലി: വായ്‌പ്പാ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ച് റിസർവ് ബാങ്ക് പണ നയ സമിതി. രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിലാണെന്നും പണപ്പെരുപ്പം നിയന്ത്രിച്ച് ഉയർന്ന വളർച്ചാ നിരക്ക് നിലനിർത്തണമെന്നും സമിതി തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് കേന്ദ്ര ബാങ്ക് നൽകുന്ന വായ്പ്പയുടെ പലിശ നിരക്കായ റീപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. തുടർച്ചയായ അഞ്ചാം തവണയാണ് റിസർവ് ബാങ്ക് വായ്‌പ്പാ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്. 2022 മേയിലാണ് അവസാനമായി ബാങ്ക് നിരക്കുകൾ ഉയർത്തിയത്.

ആറംഗ സമിതിയാണ് വായ്പാ നിരക്കുകൾ നിശ്ചയിക്കുന്നത്. മൂന്നു പേർ ആർ ബി ഐ അംഗങ്ങളും മൂന്നു പേർ പുറത്ത് നിന്നുള്ളവരുമാണ്. ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയാണ് കേന്ദ്ര ബാങ്കുകൾ സമ്പദ് വ്യവസ്ഥയെ സാഹചര്യങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുന്നത്. പണപ്പെരുപ്പം അനുവദനീയമായ നിലയിൽ നിർത്തുക എന്നതാണ് ഇപ്പോൾ ആർ ബി ഐ യുടെ മുൻഗണനയെന്ന് ഗവർണർ ശക്തികാന്താ ദാസ് അറിയിച്ചു. രാജ്യം ഉയർന്ന സാമ്പത്തിക വളർച്ച കൈവരിച്ച സാഹചര്യത്തിൽ പ്രതീക്ഷിച്ച തീരുമാനം തന്നെയാണ് പണ നയ സമിതി എടുത്തിരിക്കുന്നത്. 7.6 ശതമാനമാണ് നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി ഡി പി വളർച്ച. തീരുമാനം വന്നതോടെ ഓഹരി വിപണികളിൽ കുതിപ്പ് ദൃശ്യമായി.

Kumar Samyogee

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

1 min ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

10 mins ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

19 mins ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

57 mins ago

മേം ഹും മോദി കാ പരിവാർ !!

കോൺഗ്രസ് വാരിച്ചൊരിഞ്ഞ മുസ്ലിം സ്നേഹം അങ്ങ് ഏറ്റില്ല മക്കളെ... മോദിക്ക് പിന്തുണ അറിയിക്കുന്നത് ആരാണെന്ന് കണ്ടോ ?

1 hour ago