Featured

നേതാക്കൾക്ക് മാതൃകയായി മോദി ,ഇതാണ് യഥാർത്ഥ ജനനായകൻ|NARENDRA MODI

മറ്റുനേതാക്കൾക്ക് മാതൃകയാക്കേണ്ട ഒരു നേതാവ് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി , ജനങളുടെ ഉന്നമനത്തിന് വേണ്ടി ഇത്രയധികം ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം ഇട്ടൊരു പ്രധാന മന്ത്രി മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലന്ന് തന്നെ പാറയേണ്ടി വരും , ആത്രയധികം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് നരേന്ദ്ര മോദി , നമ്മളിൽ ഒരാളായി പ്രവർത്തിക്കാനാണ് അദ്ദേഹത്തിന് താല്പര്യം ,

എന്നാൽ നമ്മുടെ സംസ്ഥാനത്തെ മുഖ്യമന്ത്രി കാണിക്കുന്ന ദാഷ്ട്യം നമ്മൾ കാണുന്നതാണ് , വോട്ട് കൊടുത്ത് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തിയ ജനങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ പെരുമാറ്റവും അഹങ്കാരവുമെല്ലാം രാഷ്ട്രീയ കേരാളത്തിൽ ചർച്ചയാണ് , തന്നെക്കാൾ ആരും വളരരുതെന്ന ,അങ്ങനെ വളരുന്നവരെ വെട്ടിവീഴ്ത്തുന്ന ഒരു മുഖ്യമന്ത്രി ആണ് നമുക്ക് ഉള്ളത്. ചുര്ക്കി പറഞ്ഞാൽ പിണറായി വിജയൻ പ്രധാമന്ത്രി നരേന്ദ്രമോദിയെ മാതൃകയാക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും .

മോദി പറഞ്ഞ വാക്കുകളാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ,തന്നെ ‘മോദിജി അല്ലെങ്കിൽ ആദരണീയ മോദിജി’ എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. തന്റെ പേരിന് മുമ്പോ ശേഷമോ വിശേഷണങ്ങൾ ചേർക്കുന്നത് താനും രാജ്യത്തെ ജനങ്ങളും തമ്മിൽ അകലം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനാണെന്നും ജനങ്ങൾ തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത ഒരു എംപിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്നെ രാജ്യത്തെ സാധാരണ ജനങ്ങളിൽ ഒരാളായി കരുതണമെന്നും അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു.

“ഞാൻ പാർട്ടിയുടെ ഒരു ചെറിയ പ്രവർത്തകനാണ്, ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് ആളുകൾ കരുതുന്നു. ആളുകൾ എന്നെ അവരിലൊരാളായും മോദിയായും കരുതുന്നതിനാൽ ശ്രീ അല്ലെങ്കിൽ ആദരണീയ പോലുള്ള വിശേഷണങ്ങൾ ചേർക്കരുത്.” പ്രധാനമന്ത്രി ബി ജെ പി എംപിമാരോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടിയുടെ വിജയത്തിന് കാരണമായത് ടീം സ്പിരിറ്റാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. തുടർന്നും കൂട്ടായ മനോഭാവത്തോടെ മുന്നേറാൻ അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു. ബി ജെ പിയുടെ ഭരണമാതൃക കാരണം ജനങ്ങളുടെ ഇഷ്ടപ്പെട്ട പാർട്ടിയായി മാറിയെന്ന് പ്രധാനമന്ത്രി മോദി തങ്ങളോട് പറഞ്ഞതായി യോഗ ശേഷം ഒരു എംപി പറഞ്ഞു.

ഭരണപരമായ മികച്ച റെക്കോർഡിന്റെ അടിസ്ഥാനത്തിൽ നിലവിലെ പാർട്ടിയെന്ന നിലയിൽ ബി ജെ പി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് നിയമസഭ ഫലങ്ങൾ കാണിക്കുന്നു. സംസ്ഥാനങ്ങളിൽ ബി ജെ പി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത 57 ശതമാനമാകുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ രണ്ടാം ടേമിലേക്കുള്ള ശതമാനം 20 ൽ താഴെയാണ്. പ്രാദേശിക പാർട്ടികൾക്ക് ഇത് 49 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 15 ന് ആരംഭിച്ച സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള പദ്ധതിയായ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ സജീവമായി പങ്കെടുക്കാനും പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങൾക്കായുള്ള ജൻമാൻ പരിപാടിയിലും വിശ്വകർമ്മ വിഭാഗത്തിലുള്ളവരുടെ പരിപാടിയിലും ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദി ജനങ്ങളോട് കാണിക്കുന്ന ഇ അടുപ്പമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടിപ്പിൽ പ്രതിഫലിച്ചത് , മോദി അധികാരത്തിൽ കയറിയതിന് ശേഷം സ്ത്രീകളുടെ ഉന്നമനത്തിനും മറ്റുമായി ഒട്ടനവധി പദ്ധതികളാണ് പ്രാബല്യത്തിൽ വരുത്തിയത്. അധികാരത്തിന്റെ ചെങ്കോൽ കൈയിൽ കിട്ടിയാൽ ഏതുമാകാം എന്നുള്ളവർക്ക് ഒരു പാഠമാണ് നരേന്ദ്രമോദി

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

8 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

11 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

12 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

15 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

17 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

1 day ago