കൊച്ചി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടര്‍ന്ന് റീപോളിംഗിലേക്ക് നയിച്ച എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ നടക്കും. ഇത്തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല.
ഉച്ചയ്ക്ക് കളക്ട്രേറ്റില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ ശേഖരിച്ച് വൈകുന്നേരത്തോടെ ബൂത്ത് പ്രവര്‍ത്തന സജ്ജമാകും.അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക.
നിലവില്‍ സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്ന ഒരേയൊരു ബൂത്താണ് ഇത്.ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു രണ്ടാം വട്ടമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. രണ്ടാം വട്ടവും വോട്ടെടുപ്പിന് ഒരുങ്ങുന്ന ബൂത്തില്‍ വോട്ട് കുറയാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രംഗത്തുണ്ട്.റീപോളിംഗിന് ആലുവ തഹസില്‍ദാര്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കാകും ചുമതല.
ജില്ലയിലെ പോളിംഗ് ഓഫീസര്‍മാരുടെ പരിശീലകരായിരുന്ന മാസ്റ്റര്‍ ട്രെയിനേഴ്‌സാകും മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍. 187 വീടുകളിലായി 925 വോട്ടര്‍മാരുള്ള ബൂത്തില്‍ കഴിഞ്ഞ തവണ 715 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. എന്നാല്‍ പോള്‍ ചെയ്തതില്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…