തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച ആർ ബി ഐ പ്രഖ്യാപനം സ്വാഗതം ചെയ്ത് വിദഗ്ദ്ധർ. നടപടി സ്വാഗതാർഹമെന്ന് പറയാനുള്ള ആറ് കാരണങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയാണ് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം. സമ്പത്ത് നികുതി നൽകാതെ പൂഴ്ത്തിവയ്ക്കുന്നത് തടയാൻ തീരുമാനം ഉപകരിക്കും. രാജ്യത്ത് അടുത്ത കാലത്തായി നടന്ന ഇ ഡി, ആദായനികുതി വകുപ്പ് റെയ്ഡുകളിലെല്ലാം കണ്ടെടുത്തത് 2000 രൂപയുടെ നോട്ടുകളായിരുന്നു. 2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നവരിൽ 20 ശതമാനം പൂഴ്ത്തിവയ്പ്പുകാരാണ്. എന്നാൽ ഇവരുടെ കയ്യിലാണ് ആകെ മൂല്യത്തിന്റെ 80 ശതമാനവും. ഏതാണ്ട് രണ്ടര ലക്ഷം കോടിയോളം ഇത്തരത്തിൽ പൂഴ്ത്തിവയ്ക്കപ്പെട്ടിട്ടുണ്ടെന്ന് ആർ ബി ഐ വിലയിരുത്തുന്നു.
2000 ത്തിന്റെ നോട്ടുകൾ അധികം വിപണിയിലില്ല എന്നതുകൊണ്ടുതന്നെ സാധാരണക്കാർക്ക് നടപടിയിൽ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. ആദ്യ നോട്ടു നിരോധനത്തിലെ സാഹചര്യമല്ല ഇന്ന് രാജ്യത്തുള്ളത്ത്. ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തനുള്ള സാഹചര്യം രാജ്യത്ത് ഇന്ന് വിപുലമാണ് അതുകൊണ്ടുതന്നെ ഈ പിൻവലിക്കൽ കാര്യമായ പ്രത്യാഘാതങ്ങൾ ഒന്നുമില്ല. 500 ന്റെ നോട്ടുകളും ഡിജിറ്റൽ പേയ്‌മെന്റുകളും ഇടപാടുകൾ നടത്താൻ പര്യാപ്‌തമാണ്. 2026 ഓടെ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾ 3 ഇരട്ടിയാകുമെന്ന് റിപ്പോർട്ടുകൾ ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. 30 സെപ്റ്റംബർ വരെ നോട്ടുകൾ മാറ്റിയെടുക്കാൻ സമയം നൽകിയിട്ടുണ്ടെങ്കിലും നോട്ട് അസാധുവാണെന്ന് ആർ ബി ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണെന്ന് കൃഷ്ണമൂർത്തി ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം 2000 രൂപ നോട്ടുകൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നതായും അത് നിറവേറ്റിക്കഴിഞ്ഞതായും ആർ ബി ഐ വിശദീകരിച്ചു. വിപണിയിൽ 2000 നോട്ടുകൾ ഘട്ടം ഘട്ടമായി കുറച്ചുകഴിഞ്ഞു. ഈ പിൻവലിക്കൽ പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. മെയ് 23 മുതൽ നോട്ടുകൾ മാറ്റിവാങ്ങാം. രാജ്യത്തെ 19 ആർ ബി ഐ ബ്രാഞ്ചുകളിലും ബാങ്കുകളിലും നോട്ടുകൾ മാറ്റിയെടുക്കാം. ഒറ്റത്തവണ 20000 രൂപ എന്ന നിയന്ത്രണം മാത്രമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ആർ ബി ഐ വിശദീകരിക്കുന്നു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…