Monday, April 29, 2024
spot_img

രണ്ടര ലക്ഷം കോടിയോളം രൂപ 2000 രൂപ നോട്ടുകളായി പൂഴ്ത്തിവച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; 2000 രൂപ നോട്ടുകൾ പിൻവലിച്ച ആർ ബി ഐ നടപടി ബാധിക്കുക കള്ളപ്പണക്കാരെ മാത്രം; ഇത് ഡിജിറ്റൽ ഇന്ത്യയാണ് നോട്ടുനിരോധനത്തെ ഇക്കാലത്ത് ആരാണ് ഭയക്കുകയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച ആർ ബി ഐ പ്രഖ്യാപനം സ്വാഗതം ചെയ്ത് വിദഗ്ദ്ധർ. നടപടി സ്വാഗതാർഹമെന്ന് പറയാനുള്ള ആറ് കാരണങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയാണ് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം. സമ്പത്ത് നികുതി നൽകാതെ പൂഴ്ത്തിവയ്ക്കുന്നത് തടയാൻ തീരുമാനം ഉപകരിക്കും. രാജ്യത്ത് അടുത്ത കാലത്തായി നടന്ന ഇ ഡി, ആദായനികുതി വകുപ്പ് റെയ്ഡുകളിലെല്ലാം കണ്ടെടുത്തത് 2000 രൂപയുടെ നോട്ടുകളായിരുന്നു. 2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നവരിൽ 20 ശതമാനം പൂഴ്ത്തിവയ്പ്പുകാരാണ്. എന്നാൽ ഇവരുടെ കയ്യിലാണ് ആകെ മൂല്യത്തിന്റെ 80 ശതമാനവും. ഏതാണ്ട് രണ്ടര ലക്ഷം കോടിയോളം ഇത്തരത്തിൽ പൂഴ്ത്തിവയ്ക്കപ്പെട്ടിട്ടുണ്ടെന്ന് ആർ ബി ഐ വിലയിരുത്തുന്നു.

2000 ത്തിന്റെ നോട്ടുകൾ അധികം വിപണിയിലില്ല എന്നതുകൊണ്ടുതന്നെ സാധാരണക്കാർക്ക് നടപടിയിൽ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. ആദ്യ നോട്ടു നിരോധനത്തിലെ സാഹചര്യമല്ല ഇന്ന് രാജ്യത്തുള്ളത്ത്. ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തനുള്ള സാഹചര്യം രാജ്യത്ത് ഇന്ന് വിപുലമാണ് അതുകൊണ്ടുതന്നെ ഈ പിൻവലിക്കൽ കാര്യമായ പ്രത്യാഘാതങ്ങൾ ഒന്നുമില്ല. 500 ന്റെ നോട്ടുകളും ഡിജിറ്റൽ പേയ്‌മെന്റുകളും ഇടപാടുകൾ നടത്താൻ പര്യാപ്‌തമാണ്. 2026 ഓടെ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾ 3 ഇരട്ടിയാകുമെന്ന് റിപ്പോർട്ടുകൾ ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. 30 സെപ്റ്റംബർ വരെ നോട്ടുകൾ മാറ്റിയെടുക്കാൻ സമയം നൽകിയിട്ടുണ്ടെങ്കിലും നോട്ട് അസാധുവാണെന്ന് ആർ ബി ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണെന്ന് കൃഷ്ണമൂർത്തി ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം 2000 രൂപ നോട്ടുകൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നതായും അത് നിറവേറ്റിക്കഴിഞ്ഞതായും ആർ ബി ഐ വിശദീകരിച്ചു. വിപണിയിൽ 2000 നോട്ടുകൾ ഘട്ടം ഘട്ടമായി കുറച്ചുകഴിഞ്ഞു. ഈ പിൻവലിക്കൽ പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. മെയ് 23 മുതൽ നോട്ടുകൾ മാറ്റിവാങ്ങാം. രാജ്യത്തെ 19 ആർ ബി ഐ ബ്രാഞ്ചുകളിലും ബാങ്കുകളിലും നോട്ടുകൾ മാറ്റിയെടുക്കാം. ഒറ്റത്തവണ 20000 രൂപ എന്ന നിയന്ത്രണം മാത്രമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ആർ ബി ഐ വിശദീകരിക്കുന്നു.

Related Articles

Latest Articles