Realized that the marriage was forced by the family; Finally, the young man helped his wife to elope with her lover
മുംബൈ: ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ സഹായിച്ച് യുവാവ്. തന്നെ യുവതി വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധപ്രകാരമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാൻ ഭർത്താവ് സഹായിച്ചത്. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ് നടന്നത്.
മെയ് പത്തിനാണ് സനോജ് കുമാർ പ്രിയങ്ക കുമാരിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ഭാര്യ അസന്തുഷ്ടയാണെന്ന് സനോജ് തിരിച്ചറിഞ്ഞു. കാര്യം അന്വേഷിച്ചപ്പോൾ ഭാര്യ മറ്റൊരു യുവാവുമായുള്ള തൻ്റെ പ്രണയവിവരം അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് യുവതി പറഞ്ഞു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ട് മാതാപിതാക്കൾ വിവാഹത്തിനു സമ്മതിച്ചില്ല എന്നും യുവതി സനോജ് കുമാറിനോട് പറഞ്ഞു. സങ്കടം തിരിച്ചറിഞ്ഞ സനോജ് കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യക്ക് സഹായം ചെയ്ത് കൊടുക്കുകയായിരുന്നു.
കല്യാണം കഴിഞ്ഞ് 20 ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. എന്നാല്‍, ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഈ സമയത്ത് ഭാര്യ, കാമുകനായ ജിതേന്ദ്രക്കൊപ്പം പോകുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് സനോജ് കുമാർ പോലീസിനെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…