Realizing Kerala's long-standing demand, Railways to give new speed to tracks, 288 bends ready to complete soon
തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ. 288 വളവുകൾ നിവർത്താനാണ് റെയിൽവേയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വളവുകൾ നിവർത്തുന്നതോടെ, 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ സാധിക്കും. ഇതിനായി 307 കിലോമീറ്റർ വരുന്ന ഷൊർണൂർ-മംഗളുരൂ റീച്ചിലെ വളവുകൾ ഒരു വർഷത്തിനകം നിവർത്തുന്നതാണ്.
കേരളത്തിലൂടെ ഓടുന്ന വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളുടെ അടിസ്ഥാന വേഗം 110 കിലോമീറ്റർ വരെയാണ്. നാല് സെക്ഷനുകളിലായാണ് വളവുകൾ നിവർത്തുക. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചിട്ടുണ്ട്. ഷൊർണൂർ – കോഴിക്കോട് റീച്ചിലെ 86 കിലോമീറ്റർ പാതയിൽ 81 വളവുകളും, കോഴിക്കോട് – കണ്ണൂർ റീച്ചിൽ 89 കിലോമീറ്റർ പാതയിൽ 84 വളവുകളുമാണ് ഉള്ളത്. കണ്ണൂർ-കാസർഗോഡ് റീച്ചിൽ (86 കിലോമീറ്റർ) 85 വളവുകളും, കാസർഗോഡ്-മംഗളൂരു റീച്ചിൽ (46 കിലോമീറ്റർ) 38 വളവുകളുമുണ്ട്. ഇവയിൽ കാസർഗോഡ്-മംഗളൂരു പ്രവൃത്തി 8 മാസത്തിനുള്ളിലും, ബാക്കി മൂന്ന് റീച്ചുകൾ 12 മാസത്തിനുള്ളിലും പൂർത്തിയാക്കും.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…