India

റീസി ഭീകരാക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി; 11 അംഗ സംഘം രൂപീകരിച്ചു

ശ്രീനഗര്‍: കശ്മീരിലെ റീസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഭീകരരെ പിടികൂടാൻ പോലീസ് 11 അംഗ സംഘം രൂപീകരിച്ചാണ് തിരച്ചില്‍ ശക്തമാക്കിട്ടുള്ളത്. ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ ഇ തൊയ്ബയാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സംസ്ഥാന അന്വേഷണ ഏജൻസിയും ദേശീയ അന്വേഷണ ഏജൻസിയും ചേര്‍ന്ന് ആക്രമണം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച ആയുധങ്ങളും അവയുടെ നിർമ്മിതിയും കണ്ടെത്താൻ ഫോറൻസിക് സംഘങ്ങൾ ശ്രമിച്ചു വരികയാണ്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ശൂന്യമായ ഷെല്ലുകൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

റീസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് തീർഥാടകരുമായി പോകുകയായിരുന്ന ബസ്സിനു നേരെ റീസിയിലെ തെര്യത്ത് ഗ്രാമത്തിൽ വച്ചാണ് ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ പത്തോളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

5 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

6 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

11 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

11 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

11 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

11 hours ago