Reasi terror attack; Yogi Adityanath provided financial assistance to the injured
ലക്നൗ: കശ്മീരിലെ റീസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്ക് ധനസഹായം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആക്രമണത്തിൽ പരിക്കേറ്റ ഗൊരഖ്പൂർ സ്വദേശികളുടെ വീട്ടിലെത്തിയാണ് യോഗി ആദിത്യനാഥ് ധനസഹായം കൈമാറിയത്. പരിക്കേറ്റവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
റീസിയിൽ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ഗൊരഖ്പൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരും ഉൾപ്പെട്ടിരുന്നു. പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാൻ കശ്മീരിലെ ഉദ്യോഗസ്ഥർക്ക് യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു.
ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ റീസി ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ-ഇ ത്വയ്ബ ഭീകരരാണെന്ന് സംശയിക്കുന്നതായി കശ്മീർ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുകയാണ്. സംഭവസമയത്ത് രണ്ട് ഭീകരരെ പ്രദേശത്ത് കണ്ടതായി ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു.
ഭീകരർ അമേരിക്കൻ നിർമ്മിത ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. വനമേഖലയുടെ ഉയർന്ന പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ തിരച്ചിൽ ശക്തമാക്കിയത്.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…