വിമതരുടെ ആക്രമണത്തിൽ തകർന്ന സിറിയയിലെ ഇറാന്‍ എംബസി
ദമാസ്‌കസ് : പ്രസിഡൻ്റ് ബാഷർ അൽ-അസാദിനെ ആട്ടിയോടിച്ച് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയിലെ ഇറാന്‍ എംബസിയ്ക്ക് നേരെ വിമതരുടെ ആക്രമണം. എംബസി കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയ വിമതര്‍ ഫയലുകളും രേഖകളും മറ്റു നശിപ്പിച്ചു. എംബസിയുടെ പുറം ചുവരില്‍ പതിപ്പിച്ചിരുന്ന ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖമേനി, ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, സെപ്തംബര്‍ 27 ന് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്രള്ള തുടങ്ങിയവരുടെ ചിത്രങ്ങള്‍ കീറിയെറിയുകയും ചെയ്തു.
ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇറാനിയന്‍ നയതന്ത്രജ്ഞര്‍ സ്ഥലംവിട്ടിരുന്നുവെന്ന് ഇറാനിയന്‍ പത്രമായ ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. പ്രസിഡന്റ് അസാദ് വിമാനമാർഗം രാജ്യം വിട്ടതിനെ തുടര്‍ന്ന് ദമാസ്‌കസിലും മറ്റ് പ്രധാനനഗരങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ അരങ്ങേറുകയാണ്. വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും എല്ലായിടത്തും മുഴങ്ങുന്നുണ്ട്. ദമാസ്‌കസിലെ കുപ്രസിദ്ധമായ സെദ്നായ ജയിലിലെ മുഴുവന്‍ തടവുകാരേയും വിമതര്‍ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…