തിരുവനന്തപുരം : ശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ 171-ാം ജയന്തി സമ്മേളനവും ചട്ടമ്പിസ്വാമി വിദ്യാധിരാജ പുരസ്കാര സമർപ്പണവും നിംസ് മെഡിസിറ്റിയിൽ നടന്നു. ജയന്തി സമ്മേളനം സംസ്ഥാന ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ
വിദ്യാധിരാജപുസ്കാരം നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ.പി മജീദ് ഖാന് നൽകി.
നാടിന് അഭിമാനിക്കാവുന്ന സ്ഥാപനമായി നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും അതിന് നേതൃത്വം നൽകുന്ന ഡോ. മജീദ് ഖാനും മാറി കഴിഞ്ഞുവെന്നും കഠിനാദ്ധ്വാനം കൊണ്ട് മാത്രമേ ജീവിതത്തിൽ വിജയൻ നേടാൻ കഴിയൂവെന്നും അത്തരത്തിൽ പഠനം മുതൽ കഠിനാദ്ധ്വാനം കൊണ്ട് നൂറ് ശതമാനം വിജയം കൈവരിച്ച വ്യക്തിയാണ് ഡോ.മജീദ് ഖാൻ എന്നും പുരസ്കാരം നൽകിക്കൊണ്ട് മന്ത്രി ജി ആർ ആനിൽ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ.പി മജീദ് ഖാന് വിദ്യാധിരാജ പുരസ്കാരം നൽകി ആദരിച്ചത്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. എം. ആർ തമ്പാൻ, ഡോ. ഉദയകല എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയം നടത്തിയത്
ശ്രീ. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ശ്രീ. ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി സെക്രട്ടറി ശ്രീ. മണക്കാട് രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു . ശ്രി. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചട്ടമ്പി സ്വാമി അനുസ്മരണം നടത്തി. ഡോ. ജോർജ്ജ് ഓണക്കൂർ, മുൻമന്ത്രി വി.എസ്.ശിവകുമാർ, പാളയം ഇമാം ഷുഹൈബ് മൗലവി, ബിഷപ്പ് റവ: വിൻസൻ്റ് സാമുവൽ, സ്വാമി സാന്ദ്രാനന്ദ, ശ്രീമതി റാണി മോഹൻദാസ്, ഡോ. എം.ആർ.തമ്പാൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. അജയകുമാർ, സബീർ തിരുമല തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ. ജി. വിജയകുമാർ നന്ദി പ്രകാശിപ്പിച്ചു.
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…