CRIME

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ: കണ്ണൂരിൽ പ്രവേശിക്കാനാകില്ല;

 

കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോർട്ട് കമ്മീഷണർ ആര്‍ ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറിക്കഴിഞ്ഞു. അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുമ്പ് ഡിവൈഎഫ്‌ഐ അര്‍ജുനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കാപ്പ ചുമത്താനുള്ള ശുപാര്‍ശ. എന്നാൽ അർജ്ജുൻ ആയങ്കി ഉൾപ്പെടുന്ന സ്വർണക്കടത്ത് കേസിലെ പ്രതികൾ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഈ നിർദ്ദേശം അംഗീകരിച്ച് ഉത്തരവ് ഇറങ്ങിയാൽ, അർജുൻ ആയങ്കിക്ക് കണ്ണൂരിൽ പ്രവേശിക്കാനാകില്ല. ഡി.വൈ.എഫ്.ഐ അർജുൻ ആയങ്കി അടുത്തിടെ ചില പ്രഖ്യാപനങ്ങളും ആരോപണങ്ങളും നടത്തിയിരുന്നു. കൂടാതെ സംസ്ഥാന കമ്മിറ്റി അംഗം മനു തോമസിനെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ എസ്പിക്ക് പരാതി നൽകിയതോടെയായിരുന്നു ഇരുവരും തമ്മിലുള്ള പോര് വളർന്നത്. മാത്രമല്ല സ്വർണക്കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ DYFIയെ അപകീർത്തിപ്പെടുത്തുകയാണെന്നായിരുന്നു പരാതി. എന്നാൽ കാപ്പ ചുമത്താനുള്ള ശുപാ‍ർശക്ക് പിന്നിൽ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയാണോയെന്ന് വ്യക്തമല്ല.

B4 Admin

Recent Posts

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

1 hour ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

2 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

2 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

2 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

5 hours ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

17 hours ago