nambi narayanan
തിരുവനന്തപുരം: ചാരക്കേസില്‍ പ്രതിയാകുന്നതിന് മുമ്പ് തന്നെ നമ്പിനാരായണന്‍ ജോലിയില്‍ നിന്ന് സ്വയംവിരമിക്കാന്‍ അപേക്ഷ നല്‍കിയിരുന്നതായി രേഖകള്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഡാലോചന കേസിലെ പ്രതിയായ മുന്‍ ഡി.ജി.പി സിബിമാത്യൂസ് മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജിയിലാണ് ഇത് സംബന്ധിച്ച
രേഖകള്‍ ഹാജരാക്കിയിരിക്കുന്നത്.
അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. 1994 നവംബര്‍ ഒന്നിനാണ് ഐ.എസ്.ആര്‍.ഒയില്‍ നിന്ന് സ്വയം വിരമിക്കലിനായി നമ്പിനാരായണന്‍ അപേക്ഷ നല്‍കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് വിരമിക്കുന്നതെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വയംവിരമിക്കലിന് മൂന്ന് മാസം മുന്നോടിയായി അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തി തന്നെ നവംബര്‍ 11 ന് വിരമിക്കാന്‍ അനുവദിക്കണമെന്നാണ് ഐ.എസ്ആര്‍.ഒ ചെയര്‍മാന് നല്‍കിയ കത്തില്‍ പറയുന്നത്. പി.എസ്.എല്‍.വിയുടെ വിക്ഷേപണത്തിന് ശേഷം താന്‍ വിരമിക്കുകയാണെന്ന കാര്യം 1994 ഓഗസ്്റ്റില്‍ ഐ.എസ്ആര്‍.ഒ ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ വ്യക്തമാക്കിയിരുന്നതായും കത്തിലുണ്ട്.
കൂടാതെ നമ്പി നാരായണന്റെ ആത്മകഥയില്‍ നിന്നുള്ള ഒരു ഭാഗവും സിബി മാത്യൂസ് ചൂണ്ടിക്കാട്ടുന്നു. ഇതില്‍ നമ്പി നാരായണന്‍ പറയുന്നത് ഇങ്ങനെയാണ് വിരമിച്ചാല്‍ തന്റെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്ന് അമേരിക്കയില്‍ പോയി റോക്കറ്റ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഒരു ജോലി നേടുക അല്ലെങ്കില്‍ എന്തെങ്കിലും ബിസിനസ് ആരംഭിക്കുക. നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 1994 നവംബര്‍ 30 നാണ് എന്നാല്‍ വിരമിക്കലിന് അപേക്ഷ നല്‍കിയത് നവംബര്‍ ഒന്നിനുമാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…