International

പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികൾ അനുഭവിക്കുന്നത് കടുത്ത ക്രൂരത; തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനവും, വിവാഹവും; വിഷയത്തിൽ ഇടപെട്ട് കോടതി

സിന്ധ്: പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളുടെ അവസ്ഥ കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. മതപരിവർത്തനത്തിലൂടെ കുപ്രസിദ്ധമായ സിന്ധ് പ്രവിശ്യ ഹിന്ദു പെൺകുട്ടികളുടെ ശ്മശാന ഭൂമിയായി മാറികൊണ്ടിരിക്കുകയാണ്. ഹിന്ദു പെൺകുട്ടിയായ റീന മേഘ്വാറിനെ തട്ടിക്കൊണ്ടുപോയി പാകിസ്ഥാൻ വംശജനായ മുസ്ലീം പുരുഷനുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയെ ലോക്കൽ പോലീസ് രക്ഷപ്പെടുത്തി, മാതാപിതാക്കൾക്ക് കൈമാറി. പെൺകുട്ടി മുസ്ലീമാണെന്ന് കാണിക്കാൻ വ്യാജ രേഖകൾ കെട്ടിച്ചമച്ചാണ് മുസ്ലീമായ പാകിസ്ഥാൻ വംശജനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. അതേസമയം പെൺകുട്ടി നീതി ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പ്രാദേശിക കോടതിയുടെ നിർദേശപ്രകാരം ബാഡിൻ ജില്ലയിൽ നിന്ന് റീനാ മേഘ്വറിനെ ലോക്കൽ പോലീസ് രക്ഷപ്പെടുത്തിയത്. വിഷയം പാക് പാർലമെന്റിലും വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ പെൺകുട്ടിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. വൈറലായ വീഡിയോയിൽ, പെൺകുട്ടി സഹായത്തിനായി അപേക്ഷിക്കുന്നതാണ് വലിയ ചർച്ചയായത്. അതിൽ “ദയവായി എന്നെ എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കുക, എന്നെ നിർബന്ധിച്ച് തട്ടിക്കൊണ്ടുപോയി, ഇപ്പോൾ എന്റെ മാതാപിതാക്കളെയും സഹോദരന്മാരെയും കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയാണ് , എന്നാൽ അവൾ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്ന ആരെയും പേരെടുത്ത് പറഞ്ഞില്ല.

അതേസമയം വീഡിയോ ശ്രദ്ധയിൽപ്പെട്ട സിന്ധ് സർക്കാർ ഇക്കാര്യം അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തുന്നതും, കസ്റ്റഡിയിലെടുത്ത് ബാഡിനിലെ ഒരു പ്രാദേശിക കോടതിയിൽ ഹാജരാക്കിയതും. അവിടെവച്ച് ജഡ്ജിയോട് തന്റെ സഹോദരന്റെ ജീവൻ അപകടത്തിലാണെന്നും അവർ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുപോയതെന്നും പെൺകുട്ടി പറഞ്ഞു. മേഘ്വാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി പോലീസിന് നിർദേശം നൽകി. തുടർന്ന് നിയമപാലകരുടെ സാന്നിധ്യത്തിൽ അവളെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. മേഘ്വാറിന് മാതാപിതാക്കളുടെ വസതിയിൽ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കാസിം ഖാസ്‌ഖേലി എന്നയാളാണ് റീനയെ തട്ടിക്കൊണ്ടുപോയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റീന മേഘ്വാറിനെ തട്ടിക്കൊണ്ടുപോയതും, നിർബന്ധിത മതപരിവർത്തനം ചെയ്യിപ്പിച്ച് വിവാഹം നടത്തിയതും. ഇതിനു പിന്നാലെയാണ് ഈ പെൺകുട്ടിയുടെ നീതി ആവശ്യപ്പെട്ടുകൊണ്ടുളള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയെക്കുറിച്ചാണ് വീഡിയോ പറയുന്നത്. വീഡിയോയിൽ, പെൺകുട്ടി ഒരു മതിലിന് അപ്പുറത്ത് നിന്ന് സംസാരിക്കുന്നതായാണ് കാണുന്നത്. ഉച്ചത്തിൽ കരയുകയും സഹായത്തിനായി ജനങ്ങളോട് അപേക്ഷിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ പ്രകടമാകുന്നത്. മറ്റ് നിരവധി സ്ത്രീകളുടെ ശബ്ദവും വീഡിയോയിൽ കേൾക്കുന്നുണ്ട്. 36 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ പെൺകുട്ടിയെ സഹായിക്കാൻ ആരും മുന്നോട്ട് വരുന്നതായി കാണുന്നുമില്ല. ഫെബ്രുവരി 13 നാണ് റീന മേഘ്വാറിനെ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് ദാദുവിൽ ഒരു മധ്യവയസ്‌കനെ വിവാഹം കഴിച്ചു. ഇക്കാര്യത്തിൽ കുടുംബാംഗങ്ങൾ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായിലായിരുന്നു.

പെൺകുട്ടിയെ കാണണമെന്ന് ഉദ്യോഗസ്ഥരോട് സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വ്യക്തിക്ക് ഇതിൽ നിന്ന് ധാരാളം പണം ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. മിക്ക മതപരിവർത്തനങ്ങളും നടക്കുന്നത് ഈ പ്രവിശ്യയിലാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് കുപ്രസിദ്ധമായ സിന്ധിലെ ആദ്യത്തെ സംഭവമല്ല ഇത്. സിന്ധ് പ്രവിശ്യയിൽ ഹിന്ദുക്കൾ വലിയ തോതിൽ ഇസ്ലാം മതം സ്വീകരിച്ചതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സിന്ധിലെ ബാഡിനിൽ 102 ഹിന്ദുക്കളാണ് നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിച്ചത്. പ്രതിവർഷം ആയിരത്തിലധികം പെൺകുട്ടികൾ ആണ് ഇവിടെ മത പരിവർത്തനം ചെയ്യപ്പെടുന്നത്. മനുഷ്യാവകാശ സംഘടനയായ മൂവ്‌മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസിൻറെ റിപ്പോർട്ട് പ്രകാരം പാകിസ്ഥാനിൽ പ്രതിവർഷം ആയിരത്തിലധികം ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നതായി വ്യക്തമാക്കുന്നു. ഇരകളിൽ ഭൂരിഭാഗവും 12 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. വിവാഹം കഴിക്കുന്നതാകട്ടെ അൻപത് വയസ്സുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോയ ശേഷം അവരെ നിർബന്ധിതമായി ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്ത് ഇസ്ലാമിക ആചാര പ്രകാരം വിവാഹം കഴിപ്പിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

14 mins ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

21 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

44 mins ago

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

49 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

56 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

1 hour ago