പന്തളം കൊച്ചു കൊട്ടാരത്തിൽ മകയിരം നാൾ രാജരാജവർമ്മ (രാജേന്ദ്ര വർമ്മ ) അന്തരിച്ചു .ഇന്നു രാവിലെ 6.30 ന് കോഴിക്കോട് മാങ്കാവ് കോവിലകത്ത് വച്ചായിരുന്നു അന്ത്യം.74 വയസ്സായിരുന്നു .
പന്തളം കൊച്ചു കൊട്ടാരത്തിൽ പരേതരായ ഉത്രംനാൾ തന്വംഗി തമ്പുരാട്ടിയുടെയും മംഗലം വാസുദേവൻ നമ്പൂതിരിയുടെയും മകനായ രാജേന്ദ്ര വർമ്മ രാജപ്രതിനിധിയായി ശബരിമലയിലേക്കുള്ള തിരുവാഭരണഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട് .മദ്രാസ് ഇന്ത്യാ മീറ്റെഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു.പ്രഭാവതി തമ്പുരാട്ടിയാണ് പത്നി.
ശ്യാം (ഗുരുവായൂരപ്പൻ കോളേജ്) ഭദ്ര എന്നിവർ മക്കളാണ്. സംസ്കാരം ഇന്നുച്ചയ്ക്കുശേഷം 3 മണിക്ക് കോഴിക്കോട് മാങ്കാവിൽ നടക്കും.
പന്തളം കൊട്ടാരത്തിലെ അംഗത്തിലെ മരണത്തെ തുടർന്ന് അശുദ്ധി ആയതിനാൽ ആചാരമനുസരിച്ച്
വലിയ കോയിക്കൽ ധർമ്മശാസ്താക്ഷേത്രം ഫെബ്രുവരി 22വരെ അടച്ചിടും.