International

ലൈംഗിക അടിമകളാകാൻ വിസമ്മതിച്ചു ! 19 യസീദി പെൺകുട്ടികളെ ഇരുമ്പ് കൂട്ടിലാക്കി ചുട്ട് കൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ; 2015 ൽ നടന്ന കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത്

ലൈംഗിക അടിമകളാകാൻ വിസമ്മതിച്ചതിനാൽ 2015 ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 19 യസീദി പെൺകുട്ടികളെ തീ കൊളുത്തി കൊന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകര വാഴ്ചയിൽ യസീദി സമൂഹം നേരിട്ട ഭയാനകമായ ക്രൂരതകളെ എടുത്തു കാണിക്കുന്നതാണ് ഈ സംഭവം.

വടക്കൻ ഇറാഖിൽ നിന്നുള്ള വംശീയവും മതപരവുമായ ന്യൂനപക്ഷമായ യസീദി ജനതയെ ഐസിസ് പ്രത്യേകമായി ലക്ഷ്യം വച്ചതിന് പിന്നിൽ മതപരവും വിശ്വാസപരവുമായ കാരണങ്ങളുണ്ട്, “മതവിരുദ്ധർ” എന്ന ലേബൽ യസീദി വിഭാഗത്തിന് മേൽ ചാർത്തിക്കൊടുത്തായിരുന്നു അവർക്കെതിരായ അതിക്രമങ്ങൾ നടത്തിയത്. ആയിരക്കണക്കിന് യസീദി സ്ത്രീകളെയും പെൺകുട്ടികളെയും ഐസിസ് തീവ്രവാദികൾ പിടികൂടി, അടിമകളാക്കി, ലൈംഗിക അതിക്രമത്തിനും ദുരുപയോഗത്തിനും വിധേയരാക്കി. പിന്നീട് ലൈംഗിക അടിമകളെ ലഭിക്കുമെന്നതിനാൽ തന്നെ ലോകത്തിന്റെ പലയിടങ്ങളിൽ നിന്നും ഐസിസിലേക്ക് യുവാക്കളെത്തി എന്നത് മറച്ചു വയ്ക്കാനാകാത്ത വസ്തുത തന്നെയാണ്.

യസീദികള്‍ എന്ന വാക്കിന് ദൈവത്തെ ആരാധിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം. സാംസ്‌കാരികത്തനിമ നഷ്ടമാകാതെ ജീവിക്കുന്ന ഇവർ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഏകദൈവവിശ്വാസികളായ ന്യൂനപക്ഷ ജനവിഭാഗമാണ്. യസീദി മതം പുരാതനമായ സോറാസ്ട്രിയാനികളും സൂഫികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം ഷിയ-സൂഫി വിഭാഗങ്ങളുടെ സങ്കലനമാണ് യസീദികള്‍ എന്ന വാദവുമുണ്ട്. എങ്കിലും ഇസ്ലാം മതവും ക്രിസ്ത്യന്‍ മതവുമായാണ് യസീദികൾ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് കാണാൻ സാധിക്കും.

പകല്‍സമയത്ത് സൂര്യന് അഭിമുഖമായി മൂന്നു വട്ടം യസീദികള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. ഏഴ് മാലാഖകളെയാണ് യസീദികള്‍ ആരാധിക്കുന്നത്. മെലെക് തൗസ് എന്ന മയില്‍ മാലാഖയാണ് ഇതില്‍ പ്രധാനം. മറ്റ് ഏകദൈവവിശ്വാസികള്‍ ഇവരെ എതിര്‍ക്കുന്നതിനു പ്രധാന കാരണവും മെലെക് തൗസ് ആരാധനയാണ്. സമുദായത്തിന് പുറത്തുനിന്നുള്ള വിവാഹം യസീദികള്‍ക്കു നിഷിദ്ധമാണ്.
മറ്റു മതസമുദായങ്ങളില്‍ നിന്നും വിഭിന്നമായിപച്ചടിച്ചീര ഭക്ഷണമാക്കുന്നതും, നീല വസ്ത്രങ്ങള്‍ ധരിക്കുന്നതും പലപ്പോഴും സാത്താന്‍ വിശ്വാസികളായി ഇവരെ മുദ്രകുത്തപ്പെടുത്താന്‍ ഇടയാക്കുന്നു. ഇറാഖ് സിറിയ അതിര്‍ത്തി പ്രദേശമായ സിഞ്ജര്‍ മേഖലയിലെ സംഘര്‍ഷങ്ങളില്‍ വ്യാപകമായി കൊല്ലപ്പെടുന്ന യസീദി സമുദായം ഇന്ന് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം വീടുകളില്‍ നിന്നും നാടുകടത്തപ്പെട്ട് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും പോലും ദുര്‍ലഭമായ സിഞ്ജര്‍ മലനിരകളില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.

ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ യസീദി സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ച് കൃത്യമായ കണക്കില്ല. കുര്‍ദ്ദിഷ് സംസ്‌കാരം പിന്തുടരുന്ന, അറബ് മുസ്ലിം ഇതര ജനവിഭാഗമായ ഇവര്‍ ഇറാഖിലെ ഏറ്റവുമധികം ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ജനവിഭാഗമാണ്.
സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ആയിരക്കണക്കിന് യസീദികളാണ് നാടുകടത്തപ്പെട്ടത്. നാടുകടത്തപ്പെട്ട യസീദികള്‍ക്ക് ഏറ്റവുമധികം അഭയകേന്ദ്രമാകുന്ന രാജ്യം ജര്‍മ്മനിയാണ്. ഏകദേശം നാല്‍പ്പതിനായിരത്തിലധികം യസീദികളാണ് ജര്‍മ്മനിയിലുള്ളത്.

ഇപ്പോൾ പുറത്തുവന്ന സംഭവമെന്നത് തീവ്രവാദികൾക്ക് ലൈംഗിക അടിമകളാകാൻ വിസമ്മതിച്ചതിന് 19 യസീദി പെൺകുട്ടികളെ മൊസൂൾ നഗരത്തിൽ വച്ച് ചുട്ടുകൊന്നുവെന്നതാണ്. ഈ യുവതികളെ ഒരു പൊതു സ്ക്വയറിലെ ഇരുമ്പ് കൂട്ടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തിയാണ് കൊന്നത്, അവരുടെ ധിക്കാരത്തിനുള്ള ശിക്ഷയാണ് നൽകിയതെന്നും ഈ വധശിക്ഷ ഒരു മാതൃകയാക്കണമെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടായിരുന്നു തീവ്രവാദികളുടെ ഈ കൊടും ക്രൂരത. യസീദികളുടെ കൂട്ടക്കൊലയെ അന്താരാഷ്ട്ര സമൂഹം വംശഹത്യയായി അപലപിച്ചിട്ടുണ്ട്.

B4 Admin

Recent Posts

പുടിനെ ജി-20യിൽ നിന്ന് മാറ്റിനിർത്താനാകുമോ? ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യ; നയതന്ത്ര പോര് മുറുകുന്നു

ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ…

11 minutes ago

ഈദ് മിലൻ സംഗമത്തിന്റെ മറവിൽ നിരോധിത JKLF പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചനയെന്ന് ആരോപണം: രണ്ട് പ്രതികൾക്കും ജാമ്യമില്ലെന്ന് ജമ്മു കശ്മീർ ഹൈക്കോടതി

നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…

1 hour ago

ചൈനീസ് ചാരപ്രവർത്തന ആശങ്കകൾക്കിടെ നിർണായക നീക്കം: എഐ സാങ്കേതികവിദ്യയുടെയും വിതരണശൃംഖലയുടെയും സുരക്ഷയ്ക്ക് ഭാരതവും അമേരിക്കയും ഉൾപ്പെടെ 10 രാജ്യങ്ങൾ കൈകോർത്തു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…

1 hour ago

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

16 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

17 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

19 hours ago