രൺധീർ ജയ്സ്വാൾ
ദില്ലി : എഫ്സിആർഎ ബില്ലിനെതിരെയുള്ള അമേരിക്കൻ എംപിയുടെ വിമർശനത്തിന് ചുട്ടമറുപടിയുമായി ഭാരതം. നിയമനിർമ്മാണങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വിദേശ ഫണ്ടുകളുടെ ഒഴുക്ക് കർശനമായി നിയന്ത്രിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ . ബില്ലിലെ വ്യവസ്ഥകൾ ദേവാലയങ്ങളും മതപരമായ ചാരിറ്റികളും ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുമെന്നും ഇത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും യുഎസ് കോൺഗ്രസ് അംഗം റിലി മൂർ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം.
ഇന്ത്യയിലെ സന്നദ്ധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതപരമായ കൂട്ടായ്മകളും വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് നിയന്ത്രിക്കുന്നതാണ് എഫ്സിആർഎ നിയമം. രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സംഘടനകളുടെ വിദേശ ഫണ്ടുകളും ആസ്തികളും കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ ഒരു നിയുക്ത അധികാരി നിയമിക്കുന്നതാണ് പുതിയ ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. 2019-നും 2022-നും ഇടയിൽ 13,520 സംഘടനകൾ 55,741 കോടി രൂപയുടെ വിദേശ സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവിൽ 14,449 സംഘടനകൾക്ക് മാത്രമാണ് സജീവമായ എഫ്സിആർഎ രജിസ്ട്രേഷനുള്ളത്.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…