Categories: Kerala

ജേക്കബ്‌ തോമസിനെതിരെ അപ്പീല്‍ വേണ്ടെന്നു സര്‍ക്കാരിന് നിയമോപദേശം, പിണറായി ആവശ്യപ്പെട്ടിട്ടും പിന്‍മാറാന്‍ കാരണം സെന്‍കുമാര്‍ കേസിലെ തിരിച്ചടി

കൊച്ചി : സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി. ജേക്കബ്‌ തോമസിന്‌ അനുകൂലമായ സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കേണ്ടെന്ന്‌ സര്‍ക്കാരിനു നിയമോപദേശം. സര്‍വീസില്‍ തിരിച്ചെടുക്കും. അതോടൊപ്പം, അദ്ദേഹത്തിനെതിരായ വിജിലന്‍സ്‌ കേസുകളില്‍ അന്വേഷണം തുടരും. അഴിമതിയില്‍ കുരുക്കി കുറ്റക്കാരനെന്നു വരുത്തി ഒതുക്കുകയാണു ലക്ഷ്യം.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌. ടി.പി. സെന്‍കുമാറിനെതിരായ കേസില്‍ അപ്പീല്‍ നല്‍കി തിരിച്ചടി കിട്ടിയത്‌ ഈ കേസില്‍ ആവര്‍ത്തിച്ചേക്കാമെന്ന നിയമോപദേശത്തെത്തുടര്‍ന്ന്‌ പിന്മാറുകയായിരുന്നു. പോലീസിലെടുക്കാതെ ഏതെങ്കിലും കമ്പനിയുടെയോ കോര്‍പറേഷന്‍റെയോ ചുമതലയില്‍ ജേക്കബ്‌ തോമസിനെ നിയമിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

ഡി.ജി.പി. റാങ്കില്‍ കുറയാത്ത തസ്‌തികയും പദവിയും ശമ്പളവും നല്‍കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. അദ്ദേഹത്തിനെതിരായ വിജിലന്‍സ്‌ കേസുകളില്‍ അന്വേഷണം തുടരുന്നതു തടഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, തിരിച്ചെടുത്തുകൊണ്ട്‌ അന്വേഷണം ഊര്‍ജിതമാക്കാനാണു സര്‍ക്കാര്‍ നീക്കം. ഡ്രഡ്‌ജര്‍ അഴിമതിക്കേസില്‍ ചോദ്യംചെയ്യലിനായി ഈ മാസം 20-നു ഹാജരാകാന്‍ വിജിലന്‍സ്‌ ജേക്കബ്‌ തോമസിനു നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.


ഓഖി ദുരന്തബാധിതര്‍ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്ന പരസ്യ പരാമര്‍ശത്തിന്‍റെ പേരിലായിരുന്നു 2017 ഡിസംബറില്‍ ആദ്യ സസ്‌പെന്‍ഷന്‍. “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” എന്ന പുസ്‌തകം എഴുതിയതിന്‍റെ പേരില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന കുറ്റത്തിന്‌ 2018 ജൂണില്‍ രണ്ടാംതവണ സസ്പെന്‍ഷനായി.

തുറമുഖ വകുപ്പ്‌ ഡയറക്‌ടറായിരിക്കേ ഡ്രഡ്‌ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെടുത്തി 2018 ഡിസംബര്‍ 21-നായിരുന്നു മൂന്നാമത്തെ സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ തുടര്‍ച്ചയായി നീട്ടിയതിനെത്തുടര്‍ന്നാണ്‌ അദ്ദേഹം ട്രിബ്യൂണലിനെ സമീപിച്ചത്‌.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

14 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

15 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

15 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

15 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

16 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

16 hours ago