തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട പെരുമഴയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം. കൂടാതെ തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.
മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനി 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് 12ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…