Relief Fund Scam: More Irregularities Revealed In Vigilance Probe
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചയാൾക്കും ധനം സഹായ അനുവദിച്ചതായി വിജിലൻസ് കണ്ടെത്തി. എറണാകുളം സ്വദേശിയായ എം.പി. മുരളിയുടെ പേരിലാണ് 35000 രൂപ ധന സഹായം ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്പാണ് അപേക്ഷ നൽകിയതെന്നും എന്നാൽ പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം പറഞ്ഞത്. ഈ വിഷയത്തിൽ കൂടുതൽ പരിശോധന തുടങ്ങി വിജിലൻസ്.
കയർ തൊഴിലാളിയായിരുന്ന മുരളി വൃക്ക രോഗത്തെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 29നാണ് മരിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 35000 രൂപ മുരളിയുടെ പേരിൽ ചികിത്സാ ധനമായി അനുവദിച്ചിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായുള്ള വിവരങ്ങൾ കിട്ടിയത്. മുരളി മരിച്ചതിന്റെ അടുത്ത ദിവസമായ ഡിസംബർ 30നാണ് ദുരാതാശ്വാസ നിധിയിൽ നിന്നുളള സഹായധനത്തിനായി അക്ഷയ വഴി അപേക്ഷിച്ചത്. റവന്യൂ ഉദ്യോഗസ്ഥർ നൽകിയ ശുപാർശ പ്രകാരമാണ് മരിച്ച മുരളിയ്ക്ക് 35000 രൂപ സഹായ ധനം അനുവദിച്ച് ഉത്തരവായത്. എന്നാൽ മുരളി മരിക്കുന്നതിന് മുൻപാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം വ്യക്തമാക്കിയത്. മുരളിയുടെ മരണ ശേഷം തന്നെയാണ് ധന സഹായത്തിന് അപേക്ഷിച്ചിരിക്കുന്നതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിഷയത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലൻസ്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…