Kerala

പി വി അൻവർ എംഎൽഎയ്‌ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്!!അൻവറിനെ കാത്തിരിക്കുന്നത്. 7 കൊല്ലം ജയിൽ വാസം !എംഎൽഎ സ്ഥാനം തെറിക്കുമോ?

മലപ്പുറം: പിവി അൻവർ എംഎൽഎ യുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു .പൊലീസിന്റെ രഹസ്യരേഖ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രതിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.കൂടാതെ അൻവറിന്റെ സാന്നിധ്യത്തിലാണ് ഓഫീസ് ആക്രമിച്ചതെന്നും DFO ഓഫീസിൽ 35,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് .

അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം നോർത്ത് ഡിഎഫ്ഒ ഓഫീസിലേക്ക് അതിക്രമിച്ചു കയറി, ഉദ്യോ​ഗസ്ഥരെ ആക്രമിച്ചു. പൊലീസുകാരെ തള്ളിമാറ്റി, നിലത്തിട്ട് ചവിട്ടി. അൻവറിന്റെ പ്രേരണയിലാണ് പത്തോളം ഡിഎംകെ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് അൻവറിനെതിരെയും മറ്റ് പ്രവർത്തകർക്കെതിരെയും ചുമത്തിയിരിക്കുന്നത്.അതേസമയം അൻവറിനെ 2 വർഷത്തിൽ കൂടുതൽ ശിക്ഷിച്ചാൽ തന്നെ എം എൽ എ സ്ഥാനം പോകും. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പോലും അയോഗ്യനാകും എന്നൊരു വസ്തുതകൂടിയുണ്ട് .കൂടാതെ നാടകീയ രംഗങ്ങളോടുകൂടിയാണ് ഇന്നലെ രാത്രി അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തത് രാഷ്‌ട്രീയ സാമ്പത്തിക സ്വാധീനമുള്ളയാളാണ് ഒന്നാം പ്രതിയായ എംഎൽഎയെന്നും മറ്റ് പ്രതികളായ അനുയായികൾ അന്വേഷണം തടസപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

13 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

13 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

13 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

17 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

18 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago