Rented house and sale of brown sugar; Accused arrested with 8.76 grams of brown sugar
കോഴിക്കോട്: വാടക വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. പാറക്കുളം അന്താരപ്പറമ്പ് വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല് നിന്നും 8.76 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പന്തീരങ്കാവ് സബ് ഇൻസ്പെക്ടർ വിഎൽ ഷിജുവും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലയിലെ ചേവായൂർ, ഫറോക്ക്, കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലും മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലുമായി മുപ്പതിലധികം അടിപിടി കവർച്ച കേസുകളിലെ പ്രതിയാണ് പ്രദീപ്. പ്രതി ലഹരിയ്ക്ക് അടിമയാണെന്നും ബ്രൗൺ ഷുഗർ ദിവസവും ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ലഹരി മരുന്ന് വിൽപ്പന നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് നിരീക്ഷിച്ച് വരികയായിരുന്നു.രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബോട്ടുണ്ടെന്നും മീൻകച്ചവടമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വീട് വാടകയ്ക്കെടുത്തത്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…