പിടിയിലായ പ്രതി
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഭീതി പടർത്തിയ സീരിയൽ കില്ലർ പോലീസ് പിടിയിലായി. 14 മാസത്തിനിടെ ഒമ്പത് മധ്യ വയസ്കരായ സ്ത്രീകൾ കൊല്ലപ്പെട്ടതോടെ ജനങ്ങൾ ഏറെ പരിഭ്രാന്തിയിലായിരുന്നു. 35-കാരനായ കുല്‍ദീപ് ഗംഗ്വാറാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഒമ്പത് കൊലപാതകങ്ങളില്‍ മൂന്നെണ്ണത്തില്‍ ഇയാളുടെ പങ്ക് ഇതിനോടകം വ്യക്തമായതായാണ് വിവരം.
നവാബ്ഗഞ്ച് സ്വദേശിയാണ് കുല്‍ദീപ്. കൊലപാതകങ്ങള്‍ നടന്ന ഷാഹി- ഷീഷ്ഗഡിലെ മൂന്ന് ഗ്രാമങ്ങളില്‍ ഇയാളുടെ ബന്ധുക്കള്‍ താമസിക്കുന്നുണ്ടെന്നും ഈ പേരിൽ ഇവിടെ സ്ഥിരമായി വന്നുപോകാറുണ്ടായിരുന്നു. പ്രധാന റോഡുകൾ ഒഴിവാക്കി കൃഷിയിടങ്ങള്‍ വഴിയായിരുന്നു ഇയാളുടെ സഞ്ചാരം. ഇക്കാര്യം നാട്ടുകാർ ശ്രദ്ധിച്ചതാണ് ഇയാൾക്ക് കുരുക്കായത്. നാട്ടുകാരിൽ നിന്ന് പ്രതിയെ പറ്റിയുള്ള സൂചനകൾ ലഭിച്ച പോലീസ് ചൊവ്വാഴ്ച തന്നെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഒരുദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ തിരിച്ചറിഞ്ഞുപ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചു.
രണ്ടാം ഭാര്യയുടെ വാക്ക് കേട്ട് പിതാവ് തന്റെ അമ്മയെ മര്‍ദിക്കുന്നത് കണ്ടാണ് ഇയാള്‍ വളര്‍ന്നത്. പിന്നീട് ലഹരിക്ക് അടിമയായ ഇയാൾ വിവാഹിതനായ ശേഷം ഭാര്യയെയും തല്ലുമായിരുന്നു. തല്ല് സഹിക്കാനാകാതെ ഒടുവിൽ ഭാര്യ ഉപേക്ഷിച്ചുപോയി. ഈ പകയാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിടാന്‍ കാരണമായതെന്നാണ് പോലീസ് കണ്ടെത്തല്‍. 50 വയസ്സ് പ്രായമുണ്ടായിരുന്ന രണ്ടാനമ്മയോടുള്ള പകയേത്തുടർന്നാണ് ഇയാള്‍ 45-നും 55-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ഇരയായി തെരഞ്ഞെടുത്തത്. വധിക്കുന്ന സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. സാരി കഴുത്തില്‍ കുരുക്കിയാണ് കൊലപാതകം നടത്തിയിരുന്നത്. മൃതദേഹങ്ങൾ കരിമ്പിൻ പാടങ്ങളിൽ ഉപേക്ഷിക്കുന്നതായിരുന്നു കുല്‍ദീപിന്റെ രീതി. കഴിഞ്ഞ ഏതാനും മാസങ്ങളായി കരിമ്പ് വിളവെടുപ്പ് കാലമായതിനാൽ ഇയാൾ കൊലപാതകങ്ങൾക്ക് ഇടവേള നൽകിയിരുന്നു.
22 സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍. 1,500 സിസിടിവി. ദൃശ്യങ്ങളാണ് പ്രതിക്ക് വേണ്ടി പരിശോധിച്ചത്.
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…