തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം. സന്ദീപ് വാര്യരുടെ പ്രസ്താവന വ്യക്തിപരമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു
സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തിപരമാണ്. അത് പാര്‍ട്ടി നിലപാടായി കാണേണ്ടേതില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വിമര്‍ശിക്കുന്നവരോട് പകപോക്കുന്ന സമീപനം ബിജെപിക്കില്ലെന്നും എം.ടി രമേശ് പറഞ്ഞു.
സിനിമാക്കാര്‍ ഇന്‍കം ടാക്‌സ് അടയ്ക്കാതിരിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും പ്രതികരിച്ചു. എല്ലാ പൗരന്മാരും ഇന്‍കം ടാക്‌സ് വെട്ടിപ്പ് നടത്താതെ അടയ്ക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അതിന് സിനിമയെന്ന് വ്യത്യാസമില്ല, ബിസിനസെന്ന് വ്യത്യാസമില്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറ്റു വിഷയങ്ങളില്‍ പ്രതികരിക്കാതെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാക്കാര്‍ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് സന്ദീപ് ഉന്നയിച്ചത്. നവ സിനിമക്കാര്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറുണ്ട്. നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ കണ്ണീരൊഴുക്കരുതെന്നും അന്ന് ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാകില്ലെന്നും പോസ്റ്റില്‍ സന്ദീപ് പറഞ്ഞിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…