തിരുവനന്തപുരം: കിഫ്ബിയിലൂടെ ലഭിക്കുന്ന ഒരു പൈസ പോലും നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല. മാത്രമല്ല, ഈ തുക ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒഡിറ്റ് നടത്താത്തത് അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ സോവറിന്‍ ഗ്യാരന്റിയിലൂടെയാണ് കിഫ്ബിയില്‍ നിന്നും തുക സര്‍ക്കാറിന് ലഭിക്കുന്നത്. ഈ പണം സര്‍ക്കാറിലേക്ക് ലഭിക്കുമ്പോള്‍ ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ടോ വ്യവസ്ഥയ്ക്ക് വിരുദ്ധമായി തുക ചെലവഴിക്കപ്പെടുന്നുണ്ടോ എന്നുള്ള കാര്യങ്ങള്‍പരിശോധിക്കപ്പെടണം.
അവകാശങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് തോമസ് ഐസക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലവില്‍ ഫണ്ട് ട്രസ്റ്റി ബോര്‍ഡ് വഴി തുക ഒപ്പിട്ടു പോകുകയാണ്. ഫണ്ട് ട്രസ്റ്റി ബോര്‍ഡ് കൊടുക്കുന്ന ഫിഡിലിറ്റി സര്‍ട്ടിഫിക്കേറ്റ് മാത്രമാണ് നിയമസഭയില്‍ വയ്ക്കാറുള്ളത്.
കിഫ്ബി തുകയെ സംബന്ധിച്ച് ഓഡിറ്റ് നടത്താന്‍ നിയമസഭയ്ക്കോ ക്യാബിനറ്റിനോ സിഎന്‍എജിയ്ക്ക് അധികാരമില്ല എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഭരണ കക്ഷി പറയുന്ന കാര്യങ്ങള്‍ എടുത്തു പറയുക മാത്രമാണ് ഇപ്പോള്‍ സ്പീക്കര്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ അവകാശളങ്ങളെ സംരക്ഷിക്കേണ്ട ചുമതല സ്പീക്കര്‍ക്കാണുള്ളത്. എന്നാല്‍ സ്പീക്കര്‍ ഇത് കൃത്യമായി ചെയ്യുന്നില്ല. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ശ്ക്തമായ ആരോപണങ്ങളുമായി രംഗത്തുവന്നത്
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…