Sunday, June 16, 2024
spot_img

കിഫ്ബിയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; സമ്പൂര്‍ണ ഓഡിറ്റ് വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയിലൂടെ ലഭിക്കുന്ന ഒരു പൈസ പോലും നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല. മാത്രമല്ല, ഈ തുക ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒഡിറ്റ് നടത്താത്തത് അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ സോവറിന്‍ ഗ്യാരന്റിയിലൂടെയാണ് കിഫ്ബിയില്‍ നിന്നും തുക സര്‍ക്കാറിന് ലഭിക്കുന്നത്. ഈ പണം സര്‍ക്കാറിലേക്ക് ലഭിക്കുമ്പോള്‍ ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ടോ വ്യവസ്ഥയ്ക്ക് വിരുദ്ധമായി തുക ചെലവഴിക്കപ്പെടുന്നുണ്ടോ എന്നുള്ള കാര്യങ്ങള്‍പരിശോധിക്കപ്പെടണം.

അവകാശങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് തോമസ് ഐസക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലവില്‍ ഫണ്ട് ട്രസ്റ്റി ബോര്‍ഡ് വഴി തുക ഒപ്പിട്ടു പോകുകയാണ്. ഫണ്ട് ട്രസ്റ്റി ബോര്‍ഡ് കൊടുക്കുന്ന ഫിഡിലിറ്റി സര്‍ട്ടിഫിക്കേറ്റ് മാത്രമാണ് നിയമസഭയില്‍ വയ്ക്കാറുള്ളത്.

കിഫ്ബി തുകയെ സംബന്ധിച്ച് ഓഡിറ്റ് നടത്താന്‍ നിയമസഭയ്ക്കോ ക്യാബിനറ്റിനോ സിഎന്‍എജിയ്ക്ക് അധികാരമില്ല എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഭരണ കക്ഷി പറയുന്ന കാര്യങ്ങള്‍ എടുത്തു പറയുക മാത്രമാണ് ഇപ്പോള്‍ സ്പീക്കര്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ അവകാശളങ്ങളെ സംരക്ഷിക്കേണ്ട ചുമതല സ്പീക്കര്‍ക്കാണുള്ളത്. എന്നാല്‍ സ്പീക്കര്‍ ഇത് കൃത്യമായി ചെയ്യുന്നില്ല. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ശ്ക്തമായ ആരോപണങ്ങളുമായി രംഗത്തുവന്നത്

Related Articles

Latest Articles