മുഹമ്മദ് സിറാജ്
ബാർബഡോസ് : വെസ്റ്റിൻഡീസിനെതിരായ ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലുണ്ടായിട്ടും നാട്ടിലേക്കു പറന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ടെസ്റ്റ് പരമ്പര കഴിഞ്ഞു വെസ്റ്റിൻഡീസിൽനിന്നു മടങ്ങുന്ന ആർ. അശ്വിൻ, അജിൻക്യ രഹാനെ, കെ.എസ്. ഭരത്, നവ്ദീപ് സെയ്നി എന്നിവർക്കൊപ്പമാണ് സിറാജുംനാട്ടിലേക്ക് മടങ്ങിയത്. ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച താരത്തിന്റെ ജോലിഭാരം കുറയ്ക്കാൻ വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും അഭാവത്തിൽ മുഹമ്മദ് സിറാജ് ഇന്ത്യൻ പേസ് പടയെ നയിക്കുമെന്നായിരുന്നു ആരാധക പ്രതീക്ഷ. ഹാർദിക് പാണ്ഡ്യ, ജയ്ദേവ് ഉനദ്ഘട്ട്, ഷാർദൂൽ ഠാക്കൂർ, മുകേഷ് കുമാർ, ഉമ്രാൻ മാലിക്ക് എന്നിവരാണ് ടീമിലുള്ള പേസ് ബോളർമാർ. ഓഗസ്റ്റ് മാസം അവസാനത്തോടെ നടക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് മുൻപ് സിറാജിന് ആവശ്യത്തിന് വിശ്രമം നൽകുകയാണ് ബിസിസിഐയുടെ ലക്ഷ്യം.ഒക്ടോബറിൽ ഏകദിന ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയും കളിക്കാനുണ്ട്. വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലും മുഹമ്മദ് സിറാജ് കളിക്കില്ല.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…