Retaliation for dismissal; A young man destroyed 12 vehicles by pouring acid; Police registered a case against the accused
ഉത്തർപ്രദേശ് : നോയിഡയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്തിന്റെ പ്രതികാരമായി 12 വാഹനങ്ങൾ ആസിഡ് ഒഴിച്ച് നശിപ്പിച്ച് യുവാവ്.അമൻ രാംരാജ് എന്നയാളാണ് വാഹനങ്ങൾ നശിപ്പിച്ചത്.പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.നോയിഡയിലെ ഒരു ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിൽ കാർ ക്ലീനറായിരുന്നു അമൻ.
ജോലിയിലെ അതൃപ്തികാരണം പിരിച്ചുവിടുകയായിരുന്നു. എന്നാൽ, ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്‍റെ പിറ്റേദിവസം സൊസൈറ്റിയിൽ തിരിച്ചെത്തിയ ഇയാൾ പന്ത്രണ്ടോളം കാറുകളിൽ ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിലൂടെ അമൻ ആണ് സംഭവത്തിന് പിന്നിലെന്ന് തെളിവും ലഭിച്ചു.
ഒളിവിലായിരുന്ന അമനെ സൊസൈറ്റിയുടെ സുരക്ഷാ ജീവനക്കാർ കണ്ടെത്തുകയും പിടികൂടി തിരികെ സൊസൈറ്റിൽ എത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷൻ പോലീസിൽ പരാതി നൽകി. തനിക്ക് മറ്റൊരാൾ ആസിഡ് നൽകി കാറുകളിൽ നാശം വരുത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോലീസിനോട് അമൻ പറഞ്ഞിരിക്കുന്നത്.
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…
ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…