Cinema

നായിക കജോൾ: 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായികയായി രേവതി

മലയാളത്തിൽ അന്നും ഇന്നും ആരാധകരുള്ള നടിയാണ് രേവതി. അഭിനയത്തിനു പുറമെ സംവിധായികയായും രേവതി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി കജോളിനെ നായികയാക്കി പുതിയ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് രേവതി. ‘ദി ലാസ്റ്റ് ഹുറാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം കജോൾ തന്നെയാണ് പുറത്തുവിട്ടത്.

രേവതി സംവിധാനം ചെയ്യുന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് വളരെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് ചിത്രത്തിന്റെ പേര്. വേ​ഗത്തിൽ തന്നെകൊണ്ട് യെസ് പറയിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥ- എന്നാണ് കജോൾ കുറിച്ചത്.

പ്രതിസന്ധികളെ ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മയെക്കുറിച്ചാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ കഥയെയും കഥാപാത്രത്തേയും അടിസ്ഥാനമാക്കിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ കജോളിന്റെ മുഖമാണ് ആദ്യം വന്നത് എന്നാണ് രേവതി പറയുന്നത്.

നീണ്ട 11 വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷത്തിൽ എത്തുകയാണ് രേവതി. സൂരജ് സിങ്ങും ശ്രദ്ധ അഗര്‍വാളുമാണ് ചിത്രം നിര്‍മിക്കുന്നത്. 2002 ൽ സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ ആണ് രേവതി സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. ശോഭന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദേശീയ പുരസ്കാരത്തിനും അർഹമായി. രണ്ടു ഫീച്ചർ സിനിമകളും, ഫിർ മിലേങ്കെ, മലയാളം ആന്തോളജി ചിത്രം കേരള കഫേ, 2010 ൽ പുറത്തിറങ്ങിയ മുംബൈ കട്ടിങ്ങ് എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ.

admin

Recent Posts

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

24 mins ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

38 mins ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

1 hour ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

1 hour ago

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

2 hours ago