Categories: CinemaMALAYALAM

അൻപത്തിനാലിന്റെ നിറവില്‍ രേവതി

ഇന്ന് ഇന്ത്യൻ ചലച്ചിത്ര നടിയും സംവിധായികയുമായ രേവതിയുടെ ജന്മദിനം.1966 ജൂലൈ 8-ന് കൊച്ചിയിൽ ജനിച്ച രേവതിയുടെ ശരിയായ പേര് ആശാ കേളുണ്ണി എന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും രേവതിയുടെ പേര്. ഒരു അഭിനേത്രിയെന്നതിനും സംവിധായകയെന്നതിനും പുറമേ ഒരു മികച്ച നർത്തകി കൂടിയാണ് താരം.

1983 -ൽ പുറത്തിറങ്ങിയ ഭാരതിരാജയുടെ ‘മൺവാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേവതി തന്റെ സിനിമ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത് . എന്നാൽ മലയാളികൾക്ക് ഇവരെ ആദ്യമായി പരിചയപ്പെടുത്തിയത് സംവിധായകൻ ഭരതൻ ആണ്. കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ. തന്റെ യഥാർത്ഥ പേരിൽ തന്നെ രേവതി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തുടർന്ന് ശക്തമായ കഥാപാത്രങ്ങളെ അവർ അഭിനയിച്ചു ഫലിപ്പിച്ചു .

കാറ്റത്തെക്കിളിക്കൂട്’ മുതല്‍ ‘വൈറസ്’ വരെയുള്ള വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ അവര്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ‘കിലുക്ക’ത്തിലെ നന്ദിനിയും, ‘ദേവാസുര’ത്തിലെ ഭാനുമതിയും ‘പാഥേയ’ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ കാട്ടിത്തന്നവയാണ്. ശരിക്കും പറയുകയാണെങ്കിൽ, എൺപതുകളിലേയും തൊണ്ണൂറുകളിലേയും നായികമാരിൽ ഏറ്റവും കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ ലഭിച്ച വ്യക്തിത്വമാണ് ഇവർ . പിന്നീട് അങ്ങോട്ട് ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം അഭിനയ മികവു തെളിയിച്ചു.

20 വര്‍ഷത്തിലധികം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1992-ല്‍ തേവര്‍ മകന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരം ലഭിച്ചു.1988 ല്‍ വിവാഹിതയായി . സുരേഷ്മേനോനുമായിട്ടായിരുന്നു വിവാഹം . എന്നാൽ 2002 ല്‍ വിവാഹ മോചനം നേടി.

Anandhu Ajitha

Recent Posts

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

4 minutes ago

ഹമാസ് വെടിവച്ചാൽ ഗാസയിൽ ചത്ത് വീഴുക പാകിസ്ഥാനി സൈനികർ ! വെട്ടിലായി അസിം മുനീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…

30 minutes ago

റഷ്യയുടെ അഭിഭാജ്യ ഘടകമായിരുന്ന അലാസ്ക എങ്ങനെ അമേരിക്കൻ സംസ്ഥാനമായി ?? റഷ്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ “അലാസ്ക പർച്ചേസിന്റെ” 158 വർഷങ്ങൾ

അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…

35 minutes ago

കേരളീയ ഗണിതജ്ഞരുടെ രഹസ്യഭാഷ | SHUBHADINAM

കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…

37 minutes ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ !!നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിനെതിരെ കേസ് ; വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചവരും പ്രതികളായേക്കും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…

52 minutes ago

SIR എന്യുമറേഷൻ ഫോം നൽകാനുള്ള അവസാനദിവസം ഇന്ന്! കരട് വോട്ടർപട്ടിക 23-ന്; വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…

1 hour ago