Reward for information about communist terrorists; Kerala Police issues lookout notice for 18 Maoists
കൽപ്പറ്റ: കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരളാ പോലീസ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത് ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വയനാട് ജില്ലാ പോലീസ് മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ കമ്പ മലയിൽ മാവോയിസ്റ്റുകൾ പതിവായി നാട്ടിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രചരണം നടത്തുന്നതിൻറെയുംകമ്യൂണിസ്റ്റ് ഭീകര ആക്രമണത്തിൻറെയും പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് രാജ്യത്തിന് ഭീഷണി ഉയർത്തുന്നതിനാൽ ഇവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതായിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങൾ തരുന്നവർക്ക് ഉചിതമായ പാരിതോഷികങ്ങൾ നൽകുമെന്നും കൂടാതെ അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതുമാണെന്നും പോലീസ് വ്യക്തമാക്കി.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…