Thursday, May 2, 2024
spot_img

കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പാരിതോഷികം; 18 മാവോയിസ്റ്റുകളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി കേരളാ പോലീസ്

കൽപ്പറ്റ: കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരളാ പോലീസ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ അന്വേഷിക്കപ്പെടുന്ന 18 മാവോയിസ്റ്റുകളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ജില്ലാ പോലിസ് മേധാവിയുടെ ആസ്ഥാനത്ത് ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വയനാട് ജില്ലാ പോലീസ് മാവോയിസ്റ്റുകളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ കമ്പ മലയിൽ മാവോയിസ്റ്റുകൾ പതിവായി നാട്ടിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രചരണം നടത്തുന്നതിൻറെയുംകമ്യൂണിസ്റ്റ് ഭീകര ആക്രമണത്തിൻറെയും പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് രാജ്യത്തിന് ഭീഷണി ഉയർത്തുന്നതിനാൽ ഇവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതായിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങൾ തരുന്നവർക്ക് ഉചിതമായ പാരിതോഷികങ്ങൾ നൽകുമെന്നും കൂടാതെ അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതുമാണെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles