Categories: Kerala

2020 ല്‍ കേരളം കണ്ട 10 പ്രധാന സംഭവങ്ങള്‍

  1. ജനുവരി 1: കൂടത്തായി കൊലപാതക പരമ്ബരക്കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയടക്കം നാല് പ്രതികള്‍.
  2. ജനുവരി 12: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ പണിത മരടിലെ ഫ്‌ളാറ്റുകള്‍ പൂര്‍ണമായും പൊളിച്ചുനീക്കി. ഹോളി ഫെയ്ത്ത് എച്ച്‌.ടു.ഒ., ആല്‍ഫ സെറീന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീകോടതിയുടെ നിര്‍ദേശപ്രകാരം ജനുവരി 11, 12 തീയതികളില്‍ പൊളിച്ചുനീക്കിയത്.
  3. മാര്‍ച്ച് 24: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
  4. ജൂൺ 6: പടക്കം പൊട്ടി പരിക്കേറ്റ് ഗർഭിണി ആന ചെരിഞ്ഞു
    പാലക്കാട് ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു കടിച്ച് ചെരിഞ്ഞ സംഭവം രാജ്യത്ത് തന്നെ ചർച്ചയായിരുന്നു. ജൂൺ ആദ്യവാരമാണ് വാർത്ത പുറത്ത് വരുന്നത്.
  5. ജുലൈ 30: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കത്തിനാണ് വഴിവെച്ചത്. 14.8 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണമായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്.
  6. ഓഗസ്‌റ്റ് 6: ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ 60ലേറെ പേർ മരിച്ചു.
  7. ഓഗസ്‌റ്റ് 7: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റ് ഉള്‍പ്പെടെ 18 പേര്‍ മരിച്ചു.
  8. സെപ്തംബർ 19: എറണാകുളത്ത് നിന്ന് അൽഖ്വയ്ദ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തതും ഇതേ വർഷമാണ്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് എൻഐഎയുടെ പിടിയിലായത്.
  9. ഒക്ടോബര്‍ 15: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94)യുടെ വിയോഗം ആധുനിക മലയാള കവിതയിലെ ഒരു യുഗത്തിന് അന്ത്യം കുറിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്.
  10. ഡിസംബര്‍ 23: 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ വിധി. ഫാ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സി. സെഫിയ്ക്ക് ജീവപര്യന്തവും ശിക്ഷ.
admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago