സതാംപ്റ്റണ്‍: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കോവിഡ്. 23 അംഗ ഇന്ത്യന്‍ ടീമില്‍ റിഷഭിന് മാത്രമാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. നിലവിൽ ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന താരം പിന്നീട് ദർഹാമിൽ ടീമിനൊപ്പം ചേരും. തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത് എന്നാണ് സൂചന.
ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുള്ള യൂറോ കപ്പ് മത്സരം കാണാന്‍ റിഷഭ് വിംബ്ലി സ്റ്റേഡിയത്തില്‍ പോയിരുന്നു. മാസ്‌ക് ധരിക്കാതെ റിഷഭിന്റെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ ഇംഗ്ലണ്ടിൽ കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യൻ താരവും കോവിഡ് പോസിറ്റീവ് ആകുന്നത്. പല ഇന്ത്യന്‍ താരങ്ങളും കുടുംബത്തോടൊപ്പമാണ് ഇംഗ്ലണ്ട് പരമ്പരക്കെത്തിയത്. അതിനാല്‍ത്തന്നെ ഇടവേള അവര്‍ പരമാവധി ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര അടുത്ത മാസം നാലിനാണ് ആരംഭിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…