Spirituality

മൂകാംബികാ സങ്കൽപത്തിൽ പൂജകൾ നടത്തപ്പെടുന്ന കേരളത്തിലെ ഒരു ക്ഷേത്രം

കേരളത്തിലെത്തന്നെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം. ഉദ്ദേശം 1400 വർഷങ്ങൾക്കു മുൻപ് പരിയാനമ്പറ്റ മനയ്ക്കലെ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ ഭൃത്യനോടൊപ്പം മൂകാംബിക ക്ഷേത്രത്തിൽ പോയി ഭജന നടത്തുകയും ദേവിയുടെ അനുഗ്രഹം വാങ്ങുകയും,ശേക്ഷിച്ചകാലം നാട്ടിൽ വന്നു ഭജന നടത്താം എന്ന തീരുമാനത്തോടെ തിരിച്ചു പോരുകയുമാണുണ്ടായത്. യാത്രാമദ്ധ്യേ ഒരരുവിയുടെ തീരത്ത് ക്ഷീണം തീർക്കാനായി ഇരുന്ന ആ താപസ ശ്രേഷ്ഠൻ സ്വന്തം സാധനങ്ങളടങ്ങിയ ഭാണ്ഡം തുറന്നു നോക്കിയപ്പോൾ ഒരു തിടമ്പ് കാണുകയും തപ:ശക്തിയാൽ കാര്യം ഗ്രഹിച്ച് ആ താപസൻ തിടമ്പ് അവിടെതന്നെ പ്രതിഷ്ടിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

പഴയ വള്ളുവനാട്ടിലെ 14 ദേശക്കാരെയും വരുത്തി അന്നത്തെ ദേശപ്രമാണിമാരായ കൊല്ലം, നല്ലൂര്, പൊറ്റെക്കാട് മൂത്ത പണിക്കന്മാരുടെ നേത്രുത്യത്തിൽ പ്രസിദ്ധമായ ഈക്കാട്ടു മനയ്ക്കലെ തന്ത്രിയുടെ കാർമികത്വത്തിൽ പ്രതിഷ്ട നടത്തുകയും ചെയ്തു. പരിയാനമ്പറ്റ മനയ്ക്കലെ തിരുമേനി കൊണ്ടുവന്ന തിടമ്പായതിനാൽ പരിയാനമ്പറ്റ ഭഗവതി എന്നു നാമകരണം ചെയ്തു.

ആശ്രിതവത്സലയായ പരിയാനമ്പറ്റ ഭഗവതിയുടെ ഇരുഭാഗങ്ങളിലുമായി ശ്രീകോവിലിനുള്ളിൽ കുടികൊള്ളുന്നത് ക്ഷേത്രപാലനും വീരഭദ്രനുമാണ്. ദേവിയുടെ മക്കളാണ് ഇവരെന്നാണു വിശ്വാസം. സാധാരണ ക്ഷേത്രങ്ങളിൽ ശ്രീകോവിലിനു പുറത്താണ് ക്ഷേത്രപാലന്റെ പ്രതിഷ്ഠയുണ്ടാവുക. ക്ഷേത്രപാലനും വീരഭദ്രനും ഭഗവതിയുടെ മക്കളായ കഥ ഇപ്രകാരമാണ് പറയപ്പെടുന്നത്:

ദാരികനിഗ്രഹം പൂർത്തിയാക്കിയെങ്കിലും ദേവിയുടെ ക്രോധം അടങ്ങിയില്ല. തന്റെ വിരൽ മുറിച്ച് രക്തം പാനം ചെയ്യാൻ നൽകിയതുൾപ്പെടെ പിതാവ് കൂടിയായ പരമശിവൻ പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും അതുകൊണ്ടൊന്നും പരിഹാരമായില്ല.

ഒടുവിൽ രണ്ടു മക്കളെ സൃഷ്ടിച്ചു ദേവിക്കരികിലേക്കു മഹാദേവൻ അയച്ചു. മുലയൂട്ടുമ്പോൾ മാതൃവാത്സല്യം ഉണരുന്ന ദേവിയുടെ ക്രോധം അടങ്ങുമെന്ന തിരിച്ചറിവിലാണ് ക്ഷേത്രപാലനെയും വീരഭദ്രനെയും സൃഷ്ടിച്ചത്.

വലതു ഭാഗത്തു ക്ഷേത്രപാലനും ഇടതുഭാഗത്ത് വീരഭദ്രനും ദേവി മുലയൂട്ടിയെന്നാണു വിശ്വാസം. ചതുർബാഹുവായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മൂകാംബികാ സങ്കൽപത്തിലാണു പൂജകൾ. രാവിലെ സരസ്വതി സങ്കൽപത്തിലാണ് പൂജകൾ. സാരസ്വത മന്ത്ര പുഷ്പാ‍ഞ്ജലിയും നെയ്പ്പായസവുമാണു പ്രധാനം. ഉച്ചപൂജയ്ക്ക് ലക്ഷ്മീഭാവമാണ്. പാൽപായസും ലളിതസഹസ്രനാമ പുഷ്പാഞ്ജലിയുമാണ് ഈ സമയത്ത് പ്രധാനം.

വൈകിട്ട് ദുർഗാ സങ്കൽപത്തിലുള്ള ദേവിക്ക് ശത്രുസംഹാര പുഷ്പാഞ്ജലിയും വനദുർഗാ പുഷ്പാഞ്ജലിയുമാണ് അത്യുത്തമം. ദുരിതങ്ങൾ അകറ്റാൻ മുട്ടറുക്കലും ദാരികവധം പാട്ടും പ്രത്യേക വഴിപാടുകളാണ്.

അലങ്കാരപ്രിയയായ ഭഗവതിയെ ചെമ്പരത്തി, താമര, തുളസി എന്നിവകൊണ്ടുള്ള മാലകളാണ് ഏറെ അണിയിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന പൂക്കൾ കൊണ്ടുള്ള മാലകൾ ഉപയോഗിക്കാറില്ല. സർവാഭീഷ്ടവരദായിനിയായ പരിയാനമ്പറ്റ ഭഗവതിയുടെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു.

കുംഭമാസത്തിലെ പൂരമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം . കുംഭം ഒന്നിന്ന് കൊടിയേറ്റവും ഏഴാം ദിവസം പൂരവുമാണ്. വലിയാറാട്ട് ദിവസത്തെ മൂർത്തിയാട്ടം മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രത്യേകതയാണ്. ഇതുകൂടാതെ കാർത്തിക വിളക്ക് , താലപ്പൊലി, ഉച്ചാറൽ വേല, വിഷുവിളക്ക് തുടങ്ങിയവയും പ്രധാന ആഘോക്ഷങ്ങള്ളാണ്. പാനയും വഴിപാടായി നടത്തി വരുന്നു.

കുംഭം പുലർന്നാൽ ഭഗവതിയുടെ തട്ടകവും അയൽഗ്രാമങ്ങളും ആഘോക്ഷങ്ങളിൽ മുഴുകും. വള്ളുവനാടൻ കാവുകളിലെ കൊയ്ത്തൂത്സവമായി തന്നെ ഇവിടെയും പൂരം ആഘോഷിക്കുന്നു. കുംഭം ഒന്നിന് കൊടിയേറ്റം കഴിഞ്ഞാൽ പിന്നെ എല്ലാവരും ഉത്സവപ്പാച്ചിലാണ്. കുംഭം ഏഴ് എല്ലാവരും കണ്ണിമവെട്ടാതെ കാതോർത്തിരിക്കുന്ന ദിവസം. അന്ന് പരിയാനമ്പറ്റയിൽ വസന്തമാണ്‌. തട്ടകത്തിന്റെ ഉത്സവമാണ്. മാനത്തും മണ്ണിലും ഒരായിരം പൂക്കാലം. എങ്ങും കാളകളിയുടെ ആരവം. പൂതനും തിറയും കുന്നിറങ്ങി വരുന്ന കാഴച.

പഞ്ചവാദ്യത്തിന്റെ മധുരം. ആനകളുടെ ചങ്ങലകിലുക്കം. ഓർമ്മ്കൾ അയവിറക്കി മറുനാട്ടിൽ നിന്നും മലയാളി ഓടിയെത്തുന്ന് ദിനം. കുംഭം ഒന്നിന് കൊടിയേറ്റം തുടർന്ന് ദേശങ്ങ്ള്ളിൽ പറയെടുപ്പും ഒരുക്കങ്ങളും ക്ഷേത്രത്തിൽ വിശേഷാൽ പരിപാടികളും. പൂരദിവസം രാവിലെ കാഴ്ചശീവേലി. ഉച്ചതിരിഞ്ഞ് നാലരയോടെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, പൂരങ്ങൾ ദേവിയുടെ നടയിലേക്ക് നീങ്ങും. കുടയും താഴയുമായി വെളിച്ചപ്പാടും മറ്റും ചെന്ന് ഓരോ വേലയേയും ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിച്ചാൽ അവ ക്രമത്തിൽ ക്ഷേത്രാങ്കണത്തിലേക്ക് ഇറങ്ങും.

കേരളത്തിലെ സിനിമാക്കാരുടെ വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷനാണ് ശ്രീ പരിയാനമ്പറ്റ ക്ഷേത്രം. മോഹൻലാലിന്റെ ദേവാസുരം, മമ്മൂട്ടിയുടെ പല്ലാവൂർ ദേവനാരായണൻ, ബന്ധുക്കൾ ശത്രുക്കൾ, ആനച്ചന്തം, തമിഴ് ചിത്രമായ ഇന്ദ്ര തുടങ്ങിയവ ഇവയിൽ ചിലതാണ്. ക്ഷേത്രത്തിന്റെ വടക്കേനടയിലെ കൽപ്പടവുകൾ ഏതൊരു സിനിമാക്കാരനെയും ആകർക്ഷിക്കുന്നതാണ്.

ഒറ്റപ്പാലത്തുനിന്ന് 15 കി.മി ( ഒറ്റപ്പാലം – മണ്ണാർക്കാട് റൂട്ടിൽ ). വടക്കുമാറിയും പാലക്കാട് –ചെർപ്പുള്ളശേശരി റൂട്ടിൽ (33 കി.മി ) മംഗലാംകുന്ന് ബസ്സിറങ്ങി 1 കി. മി . ദൂരം വന്നാൽ പരിയാനമ്പറ്റ ക്ഷേത്രത്തിലെത്താം.

(കടപ്പാട്)

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago