Bike-accident-3-men-license-rdo-cancelled
4 വയസുകാരന്‍റെ തലയിൽ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കണ്‍മണിക്കാണ് മാതാപിതാക്കളുടെ മുന്നില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസുകാരനാണ് ബസ് കയറി കൊല്ലപ്പെട്ടത്. തിരുവനന്തപുരം കരകുളം കാച്ചാണ് അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്‍റെയും സജിതയുടേയും ഏകമകനാണ് ഇന്നലെ വൈകുന്നേരം പാളയത്തുണ്ടായ അപകടത്തില്‍ മരിച്ചത്. നാലുവയസായിരുന്നു കുട്ടിയുടെ പ്രായം.
ബിജുകുമാറിനും സജിതയപടേയും വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ശ്രീഹരി പിറക്കുന്നത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ശ്രീഹരിയുടെ നാലാം പിറന്നാള്‍. തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബിജുകുമാറും കുടുംബവും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ബൈക്കിന്‍റെ മുന്നിലായിരുന്നു നാലുവയസുകാരന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ ടയറുകള്‍ ശ്രീഹരിയുടെ തലയില്‍ കയറിയിറങ്ങി സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ബിജുകുമാറും കുടുംബവും. പെയിന്‍റിംഗ് തൊഴിലാളിയാണ് ബിജു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…