ദില്ലി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ഉടമസ്ഥതയിലുളള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ലൈസൻസ് റദ്ദാക്കുന്നു. ഇതിനായുളള നടപടികൾ ആരംഭിച്ചതായി ഹരിയാന സർക്കാർ അറിയിച്ചു.
സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിലെ അന്തേവാസികൾക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. പരാതി നൽകാൻ സമയം നൽകിയതായും നഗര ,ഗ്രാമ ആസൂത്രണ വകുപ്പ് ഡയറക്ടർ കെ.എം.പാണ്ഡുരംഗ് പറഞ്ഞു. ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് ഇതിന് മുൻപ് എൻഫോഴ്‌സ്‌മെന്‍റ് കണ്ടു കെട്ടിയിരുന്നു.
സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടി ആസ്തി കണ്ടു കെട്ടിയിരുന്നു. കേസിൽ റോബർട്ട് വദ്രയെയും അമ്മയേയും ജയ്പൂരിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കള്ളം പണം വെളുപ്പിക്കലിനാണ് വദ്രയ്‌ക്കെതിരെ ഇഡി കേസെടുത്തത്.
2010 ൽ ആണ് വാദ്രയുടെ ഉടമസ്ഥതയിലുളള സ്‌കൈലൈൻ ഹോസ്പിറ്റാലിറ്റി സ്ഥലം വാങ്ങുന്നത്. ഈ സ്ഥലം 2012 ൽ മറിച്ച് വിറ്റിരുന്നു. ഈ പണം ഉപയോഗിച്ച് വിദേശത്ത് സ്വത്തുക്കൾ വാങ്ങിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…