കൊച്ചി: ഹൈക്കോടതി അഭിഭാഷകനായ ഐ. ദിനേശ് മേനോൻ അന്തരിച്ചു. കോടതിയിലേക്ക് പോകുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകേണ്ടത് ദിനേശ് മേനോൻ ആയിരുന്നു. ഹൈക്കോടതിയിലേക്ക് ഇതിനായി വാദിക്കാൻ പോകുന്നതിനിടെയായിരുന്നു അന്തരിച്ചത്.
ശേഷം കാഴ്ചയിൽ, വിടപറയും മുൻപേ, എയർഹോസ്റ്റസ് തുടങ്ങിയ ഉൾപ്പെടെ 17 മലയാള സിനിമകളിൽ ബാല താരമായി ദിനേശ് മേനോൻ അഭിനയിച്ചിട്ടുണ്ട്. കൂടാതെ, വാടക വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം, അഭിഭാഷക വൃത്തിയിൽ സക്രിയനായ ദിനേശ് മേനോൻ ഹൈക്കോടതിയിലും എറണാകുളം ജില്ലാകോടതിയിലും നിറ സാന്നിധ്യമായിരുന്നു. കൂടാതെ മോട്ടോർ വാഹന നിയമങ്ങളിൽ വിദഗ്ധനും ചോറ്റാനിക്കര ദേവിയുടെയും ശ്രീ ഗുരുവായൂരപ്പന്റെയും അകമഴിഞ്ഞ ഭക്തനും കൂടിയായിരുന്നു ദിനേശ് മേനോൻ.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…