Celebrity

തൃഷയ്‌ക്കെതിരായ മോശം പരാമർശം; മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; ‘സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി’ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാൻ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി

ദില്ലി: നടി തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. ‘സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി’ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാൻ വനിതാ കമ്മീഷന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി. ഇത്തരം പ്രതികരണങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിസാരവത്കരിക്കുന്നതാണെന്നും സംഭവത്തെ അപലപിക്കുന്നതായും കമ്മീഷൻ സമൂഹമാദ്ധ്യമമായ എക്സിലൂടെ അറിയിച്ചു.

ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാൻ വിവാദ പരാമർശം നടത്തിയത്. ലിയോയിൽ അഭിനയിക്കാനായി ക്ഷണിച്ചപ്പോൾ തൃഷയോടൊപ്പമുള്ള ഒരു കിടപ്പറ രംഗം താൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല സിനിമയിൽ വില്ലൻ വേഷം പോലും തനിക്ക് കിട്ടിയില്ലെന്നും അഭിമുഖത്തിൽ മൻസൂർ പറഞ്ഞു. വീഡിയോ വിവാദമായതോടെ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തി. മൻസൂറിന്റേത് നീചവും വെറുപ്പുളവാക്കുന്നതുമായ പരാമർശം എന്നായിരുന്നു തൃഷയുടെ പ്രതികരണം. ഇത്തരം മനസ്ഥിതിയുള്ള ഒരാളുമായി ഇനി അഭിനയിക്കില്ലെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. തൃഷയ്‌ക്ക് പിന്തുണയുമായി ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തുവന്നിരുന്നു.

എന്നാൽ താമാശ രൂപേണയായിരുന്നു തന്റെ പ്രതികരണമെന്നും അഭിമുഖത്തിന്റെ ചിലഭാഗങ്ങൾ എടുത്ത് ചിലർ പ്രചരിപ്പിക്കുകയാണെന്നും മൻസൂർ അലിഖാൻ പ്രതികരിച്ചു. താൻ മുൻപും നിരവധി മുൻനിര നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, തന്റെ കൂടെ പ്രവർത്തിച്ച ഓരോരുത്തർക്കും താൻ എത്തരക്കാരൻ ആണെന്ന് അറിയാം. താൻ സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന ആളാണെന്നും മൻസൂർ പറഞ്ഞു. സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രംഗത്തുവന്നിരുന്നു. വിഷയത്തിൽ കമ്മീഷൻ നടപടി സ്വീകരിക്കുമെന്ന് ഖുശ്ബു ഉറപ്പ് നൽകിയിരുന്നു.

B4 Admin

Recent Posts

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

2 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

3 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

5 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

5 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

6 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

6 hours ago