കണ്ണൂര്‍ : കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തില്‍ നിന്ന് പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് മാര്‍പ്പാപ്പയുടെ ഈ നടപടി.
കഴിഞ്ഞ ദിവസമാണ് റോബിന്‍ വടക്കുംചേരിലെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് മാനന്തവാടി രൂപതയ്ക്ക് ലഭിക്കുന്നത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2017 തുടക്കത്തില്‍ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ സഭ നിയോഗിച്ചു. തുടര്‍ന്ന് 2019 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായതിന് പിന്നാലെ റോബിന്‍ വടക്കുംചേരിയെ വൈദിക പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
പളളിമുറിയില്‍ കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കേസില്‍ വിചാരണ നടക്കവെ ഇരയും മാതാപിതാക്കളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂടാതെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന വാദവും മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും വിചാരണ കോടതി അംഗീകരിച്ചില്ല. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിന്‍ വടക്കുംചേരിയെ 20 വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…