മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പൗരത്വ ഭേദഗതി നിയമം മൂലം ബംഗ്ലാദേശില്‍ നിന്നുമുള്ള റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ധാരാളമുള്ളത് ഒളിച്ചു കഴിയാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നതും നിരവധി രോഹിങ്ക്യകള്‍ തൊഴില്‍ ചെയ്ത് ജിവിക്കുന്നതും ഇവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. ഹൈദരാബാദില്‍ നിന്ന് വ്യാജരേഖകള്‍ സംഘടിപ്പിച്ച ശേഷം കേരളത്തിലേക്ക് എത്തുന്നതായാണ് വിവരങ്ങൾ.
ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളിലെ റോഹിങ്ക്യകള്‍ കൂടുതലായി എത്തുന്നത് കൊച്ചിയിലേക്കാണ്. കൊച്ചിയില്‍ എത്തിയശേഷം അവിടുന്ന് ആസ്‌ട്രേലിയ, കാനഡ, സെര്‍ബിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കൊച്ചിയില്‍ എത്തുന്ന ഇവര്‍ എല്ലാവിധ ഇന്ത്യന്‍ രേഖകളേടും കൂടിയാണ് പുറത്തേക്ക് കടക്കുന്നത്. മനുഷ്യക്കടത്ത് ശൃംഖല കൊച്ചി കേന്ദ്രമാക്കുന്നുവെന്നും അവരാണ് ഇത്തരത്തില്‍ റോഹിങ്ക്യകളെ നിയമ വിരുദ്ധമായി പുറത്തേക്ക കടത്തുന്നതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
2018 ല്‍ കൊച്ചിയില്‍ നിയമവിരുദ്ധമായി മനുഷ്യക്കത്തു നടത്തുന്നതായി കേരള പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് കൊച്ചിയില്‍ നിന്നും വീണ്ടും മനുഷ്യക്കടത്തിൻ്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. .കൊച്ചിയില്‍ എത്തിപ്പെടുന്ന ഇവര്‍ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ലഭിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കേരള പോലീസ് മനുഷ്യക്കടത്ത് സംഘത്തലെ സുമിത് ബാരുവയെ ഹൈദരാബാദില്‍ നിന്ന് പിടിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ നിരവധി ആളുകളാണ് പിടിയിലായിരിക്കുന്നത്.
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…