ദില്ലി: ഇന്ത്യയുടെ നമ്പർ വൺ ബാറ്റ്‌സ്മാനെന്ന പദവി ഇനി ഹിറ്റ്മാന്‍ രോഹിത് ശര്‍മക്ക്. ഐ സി സി പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മറികടന്നാണ് രോഹിത് ശർമ തെരഞ്ഞെടുക്കപ്പെട്ടത്. ടെസ്റ്റിലെ തന്റെ മികച്ച റാങ്കിങ് സ്വന്തമാക്കിയ താരം കോഹ്‌ലിയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.
അതേസമയം തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് കോഹ്ലിക്ക് ഏറെക്കാലം കൈയടക്കി വച്ച ഈ സ്ഥാനം അദ്ദേഹത്തില്‍ നിന്നും വഴുതിപ്പോയത്. ഇനി ഓപ്പണര്‍ രോഹിത് ശര്‍മയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പർ വണ്‍ ബാറ്റ്‌സ്മാന്‍ എന്നറിയപ്പെടുക.
2017 നവംബറിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി അല്ലാത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കോഹ്ലി ടെസ്റ്റ് റാങ്കിങില്‍ ടോപ്പ് ഫൈവില്‍ നിന്നും പുറത്തായിരിക്കുന്നത്. ടെസ്റ്റ് കരിയറില്‍ രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കിങ് കൂടിയാണ് ഇത്തവണത്തേത്. മാത്രമല്ല ഇംഗ്ലണ്ട് പരമ്പരയിൽ താരം നടത്തുന്ന മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ പ്രതിഫലിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…