rohit-sharma-says-about-icc-tournament
മുംബൈ : ഐസിസി ടൂർണമെന്റ വിജയിക്കാൻ ഇന്ത്യ ഇക്കുറി ഏതറ്റം വരെയും പോകുമെന്ന് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിച്ച രോഹിത്, കഴിഞ്ഞ ഒമ്പത് വർഷമായി ഒരു ഐസിസി ട്രോഫി പോലും നേടാൻ കഴിയാത്തതിൽ ടീം നിരാശരാണെന്ന് പറഞ്ഞു.
2021 ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലി നയിച്ച ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. തെറ്റുകൾ തിരുത്താനും വീഴ്‌ച്ചകൾ വിലയിരുത്താനും ശ്രമിക്കുമെന്നും ഇതിനായി കഠിനാധ്വാനം ചെയ്യുമെന്നും രോഹിത് പറഞ്ഞു.
“ഇതൊരിക്കലും സമ്മർദമല്ല, പക്ഷേ ഐസിസി ടൂർണമെന്റുകളിൽ ഒന്നാമതെത്തുക എന്നത് ഞങ്ങൾക്ക് വെല്ലുവിളിയാണ്. പക്ഷേ ചില കാര്യങ്ങൾ ശരിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമുണ്ട്. 9 വർഷമായി ടീം ഒരു ഐസിസി ട്രോഫി നേടിയിട്ടില്ല, അതിൽ തീർച്ചയായും അൽപ്പം നിരാശരാണ്. ഈ ടൂർണമെന്റോടെ അത് മാറ്റാൻ കഴിയുമെന്നാണ് വിശ്വാസം” രോഹിത് ശർമ്മ വിശദീകരിച്ചു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…