Thursday, May 2, 2024
spot_img

‘ഐസിസി ടൂർണമെന്റ വിജയിക്കാൻ ഇന്ത്യ ഇക്കുറി ഏതറ്റം വരെയും പോകും’ ; ഒമ്പത് വർഷമായി ടീം ഒരു ഐസിസി ട്രോഫി നേടാത്തതിൽ നിരാശരാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ

മുംബൈ : ഐസിസി ടൂർണമെന്റ വിജയിക്കാൻ ഇന്ത്യ ഇക്കുറി ഏതറ്റം വരെയും പോകുമെന്ന് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിച്ച രോഹിത്, കഴിഞ്ഞ ഒമ്പത് വർഷമായി ഒരു ഐസിസി ട്രോഫി പോലും നേടാൻ കഴിയാത്തതിൽ ടീം നിരാശരാണെന്ന് പറഞ്ഞു.

2021 ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലി നയിച്ച ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. തെറ്റുകൾ തിരുത്താനും വീഴ്‌ച്ചകൾ വിലയിരുത്താനും ശ്രമിക്കുമെന്നും ഇതിനായി കഠിനാധ്വാനം ചെയ്യുമെന്നും രോഹിത് പറഞ്ഞു.

“ഇതൊരിക്കലും സമ്മർദമല്ല, പക്ഷേ ഐസിസി ടൂർണമെന്റുകളിൽ ഒന്നാമതെത്തുക എന്നത് ഞങ്ങൾക്ക് വെല്ലുവിളിയാണ്. പക്ഷേ ചില കാര്യങ്ങൾ ശരിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമുണ്ട്. 9 വർഷമായി ടീം ഒരു ഐസിസി ട്രോഫി നേടിയിട്ടില്ല, അതിൽ തീർച്ചയായും അൽപ്പം നിരാശരാണ്. ഈ ടൂർണമെന്റോടെ അത് മാറ്റാൻ കഴിയുമെന്നാണ് വിശ്വാസം” രോഹിത് ശർമ്മ വിശദീകരിച്ചു.

Related Articles

Latest Articles