ആന്റണി ടെയ്ലർ യൂറോപ്പ ലീഗ് ഫൈനലിനിടെ
ബുഡാപെസ്റ്റ് : യൂറോപ്പ് ലീഗ് ഫൈനലിലെ തോൽവിക്ക് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് എ.എസ്.റോമ ആരാധകര്‍. ഇംഗ്ലണ്ടുകാരനായ റഫറി ആന്റണി ടെയ്ലറെയും കുടുംബത്തെയുമാണ് ആരാധകര്‍ വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മഞ്ഞക്കാർഡുകളുടെ പെരുമഴ കണ്ട ഫൈനലില്‍ ഇറ്റാലിയൻ ക്ലബായ റോമയെ കീഴടക്കി സ്പാനിഷ് ക്ലബ് സെവിയ്യയാണ് കിരീടം നേടിയത്.
മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബുഡാപെസ്റ്റ് വിമാനത്താവളത്തില്‍വെച്ചാണ് റഫറിയ്ക്കും കുടുംബത്തിനുമെതിരേ ആരാധകര്‍ ആക്രമണം നടത്തിയത്. കസേരയും വെള്ളക്കുപ്പികളുമെല്ലാം ആരാധകര്‍ ആന്റണി ടെയ്ലറിനെതിരെ വലിച്ചറിഞ്ഞു.
മത്സരത്തില്‍ റഫറി സെവിയ്യയ്ക്കനുകൂലമായാണ് നിന്നതെന്നാണ് റോമ ആരാധകർ ആരോപിക്കുന്നത്. റോമ പരിശീലകന് ഹോസെ മൗറീന്യോയും റഫറിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. റഫറി സ്പാനിഷുകാരനാണെന്നാണ് മൗറീന്യോ തുറന്നടിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം 1-1 ന് സമനിലയില്‍ നിന്നതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ 4-1 നാണ് സെവിയ്യ ജയിച്ചത്.
https://twitter.com/momo50SSL/status/1664333852376965137?ref_src=twsrc%5Etfwബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…