പരിക്കേറ്റു വീണ റൊണാൾഡോയെ സഹതാരങ്ങൾ എഴുന്നേൽപ്പിക്കുന്നു
റിയാദ് : സൗദി സൂപ്പർ കപ്പിലെ അൽ നാസറിന്റെ തോല്‍വിക്കു ശേഷം മുഖ്യ എതിരാളി ലയണൽ മെസ്സിയുടെ പേരിൽ ചാന്ത് മുഴക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിയാക്കി ആരാധകർ. റൊണാൾഡോ നയിച്ച അൽ നസർ അൽ ഇതിഹാദിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു തോൽവി വഴങ്ങിയത്.
മത്സരശേഷം മുടന്തിയാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. പരിക്കേറ്റ താരം അടുത്ത മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല . ഇന്നലത്തെ മത്സരത്തിൽ ഗോള്‍ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല.
റൊമാരിഞ്ഞോ (15–ാം മിനിറ്റ്), അബ്ദെറസാഖ് ഹംദല്ല (43), മുഹമ്മദ് അൽ ഷൻകീറ്റി (93) എന്നിവരുടെ ഗോളുകളിലൂടെയാണ് അൽ ഇതിഹാദ് മത്സരം സ്വന്തമാക്കിയത്. 67–ാം മിനിറ്റിൽ ബ്രസീലിയൻ താരം ടലിസ്കയാണ് അൽ നസറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിലും ഗോള്‍ കണ്ടെത്തുന്നതിൽ റൊണാൾഡോ പരാജയപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…