Rottweiler attack on 14-year-old; The moon was bitten from the leg, and the whole body was injured; Attacked by a pet dog of the neighbor's house
ലക്നൗ: പതിനാലുകാരന് നേരെ റോട്ട് വീലറിന്റെ ആക്രമണം. അയൽവീട്ടിലെ വളർത്തുനായയാണ് കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായ പരിക്കാണുള്ളത്. കാൺപൂരിലെ നാസിറാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലജ്പത് നഗർ സ്വദേശിയാണ് ആക്രമണത്തിന് പതിനാലുകാരൻ. 14-കാരന്റെ കാലിൽ നിന്നും മാംസകഷ്ണം നായ കടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.
കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ വളർത്തുനായയുടെ ഉടമ ദീപക് ടണ്ടന് നേരെ കുടുംബം നാസിറാബാദ് പോലീസിലും കാൺപൂർ മുനിസിപ്പൽ കോർപ്പറേഷനിലും പരാതി നൽകി.
വീട്ടിലെ വളർത്തുനായകളുടെ വിവരങ്ങൾ മുനിസിപ്പൽ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പാലിക്കാതെയാണ് റോട്ട് വീലറിനെ പരിപാലിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഈ നായ മൂന്ന് പേരെ കടിച്ചിട്ടുണ്ടെന്നാണ് വിവരം. തുടർന്ന് ഉടമയുടെ വീട്ടിലെത്തി നായയെ അധികൃതർ കൊണ്ടുപോവുകയായിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…