Sports

വിജയ തിമിർപ്പിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ;തുടർച്ചയായി അഞ്ചാം തവണയും തോൽവി ഏറ്റുവാങ്ങി ദില്ലി ക്യാപിറ്റൽസ്,ഇത്തവണയും കോഹ്ലി തിളങ്ങി

ബംഗളൂരു: ഐ പി എൽ പൂരം പൊടിപൊടിക്കുമ്പോൾ വിജയ തിമിർപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർദില്ലിയെ 23 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പിച്ചത്.തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ദില്ലി ക്യാപിറ്റൽസിന് നേരിടേണ്ടി വന്നത്.റോയല്‍ ചലഞ്ചേഴ്‌സ് മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദില്ലി ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റില്‍ 151 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയ്ക്ക് മാത്രമേ ബംഗലൂരു ബോളിങ് ആക്രമണത്തെ ചെറുക്കാൻ കഴിഞ്ഞുള്ളു. 38 പന്തില്‍ നിന്നാണ് മനീഷ് പാണ്ഡെയുടെ അര്‍ദ്ധ സെഞ്ച്വറി.

വാര്‍ണര്‍ 19 ഉം, അക്ഷര്‍ പട്ടേല്‍ 21 ഉം, അമന്‍ ഖാന്‍ 18 ഉം റണ്‍സെടുത്തു. ആന്റിക് നോര്‍ജെ 23 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലെസിയും നടത്തിയ ബാറ്റിങ് വെടിക്കെട്ടിന്റെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്.
ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തു. കോഹ്‌ലിയും 34 പന്തില്‍ 50 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും 16 പന്തില്‍ 22 റണ്‍സുമെടുത്തു. മഹിപാല്‍ ലോംറോര്‍ (18 പന്തില്‍ 26) ഗ്ലെന്‍ മാക്സ്വെല്‍ (14 പന്തില്‍ 24), ഷഹബാസ് അഹമ്മദ് (12 പന്തില്‍ 20*), അനൂജ് റാവത്ത് (15 നോട്ടൗട്ട്) എന്നിവരും റോയല്‍ ചലഞ്ചേഴ്‌സിനായി തിളങ്ങി.

B4 Admin

Recent Posts

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

5 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

21 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

23 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

23 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago