Royal Enfield
വാഹനപ്രേമികൾക്കിടയിൽ ആവേശമാണ് ബുള്ളറ്റുകൾ. ഒരിടയ്ക്ക് എങ്ങോട്ട് തിരിഞ്ഞാലും കേൾക്കാനുണ്ടായിരുന്ന ശബ്‌ദമായിരുന്നു ബുള്ളറ്റുകളുടെ മുഴക്കം. യുവതലമുറയെ ഒരുപാട് ആകർഷിച്ച ഇരുചക്ര വാഹനവും റോയൽ എൻഫീൽഡുകളായിരുന്നു എന്നുവേണമെങ്കിലും പറയാം. വേഗതയല്ല മോട്ടോർസൈക്കിളിംഗിന്റെ മാനദണ്ഡം എന്നു തെളിയച്ചതും എൻഫീൽഡുകളായിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിച്ച് റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. നീണ്ട ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ബുള്ളറ്റ് പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇന്ത്യൻ വിപണിയിലെത്തിയത്.
റെഡ്ഡിച്ച്, ഹാൽസിയോൺ, സിഗ്നൽ,ഡാർക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളിലായിട്ടാണ് ആർ ഇ ക്ലാസിക് 350 ലഭ്യമാവുക. ഇന്ത്യൻ വിപണിയിൽ 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില നിശ്ചയിച്ചിട്ടുള്ളത്. സിംഗിൾ, ഇരട്ട സീറ്റ് ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യും. ബൈക്ക് യഥാർത്ഥ ക്ലാസിക് ഡിസൈൻ നിലനിർത്തും, ക്രോം ബെസലുകൾ, ക്രോം-പ്ലേറ്റഡ് എക്‌സ്‌ഹോസ്റ്റ്, റൗണ്ട് ആകൃതിയിലുള്ള റിയർ-വ്യൂ മിററുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, പ്രൊമിനന്റ് ഫ്രണ്ട് റിയർ ഫെൻഡറുകൾ, റെഡ്-സ്റ്റൈൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്നു. മോട്ടോർസൈക്കിളിന് പുതിയ ടെയിൽ ലാമ്പും ഇൻഡിക്കേറ്ററുകളും മികച്ച കുഷ്യനിംഗുള്ള പുതിയ സീറ്റും ലഭിക്കും.
മോട്ടോർസൈക്കളിന് ഏകദേശം 1.90 ലക്ഷം മുതൽ 2.0 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന, പുതിയ തലമുറ റോയൽ എൻഫീൽഡ് മോഡൽ ക്ലാസിക് 350 ജാവ, ജാവ 42, ഹോണ്ട CB350 എന്നിവയ്‌ക്കെതിരായി സ്ഥാനം പിടിക്കും. എന്നാൽ പ്രതാപമാണ് പ്രൗഢിയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നു തെളിയിച്ച ഒരുകാലമുണ്ടായിരുന്നു. സ്പോർട്‌സ് മോട്ടോസൈക്കിളുകൾക്കിടയിൽ ഇത്തരം തരംഗം സൃഷ്‌ടിച്ച മുന്നേറുന്ന നമ്മുടെ സ്വന്തം ക്ലാസിക് 350 ഇപ്പോൾ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…