RPF caught a man with Rs 25 lakh who tried to smuggle through train without documents.
കോഴിക്കോട്: രേഖകളില്ലാതെ ട്രെയിൻ വഴി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുമായി ഒരാൾ ആർപിഎഫ് പിടിയിൽ. നാഗർ കോവിൽ – മംഗലാപുരം ഏറനാട് എക്സ്പ്രസിൽ എത്തിയ വേങ്ങര സ്വദേശി മുഹമ്മദിൽ നിന്നാണ് ആർപിഎഫ് കോഴിക്കോട്ട് വെച്ച് പണം പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.നാഗർകോവിൽ – മംഗലാപുരം എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നി ആർപിഎഫ് ഇയാളെ പരിശോധിക്കുകയായിരുന്നു.
പാന്റ്സിന്റെ അര ഭാഗത്ത് തുണി കൊണ്ട് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിദേശത്തുള്ള സുഹൃത്ത് കൊടുത്തയച്ചതാണ് പണമെന്നാണ് മുഹമ്മദ് ആർപിഎഫിന് നൽകിയ മൊഴി. കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.പണം പിടികൂടിയ വിവരം ആദായ നികുതി ഉദ്യോഗസ്ഥരെ ആര്‍പിഎഫ് അറിയിച്ചു. വിശദമായ അന്വേഷണത്തിലെ പണത്തിന്റെ ഉറവിടം കണ്ടെത്താനാവൂ എന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…